വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയെ തുടർന്ന് നാറാത്ത് ബസ്സുകൾ തടഞ്ഞു

നാറാത്ത്: വിദ്യാർത്ഥികളെ
കയറ്റുന്നില്ലെന്ന പരാതിയെ തുടർന്ന്
നാറാത്ത് ബസ്സുകൾ തടഞ്ഞത്
സംഘർഷാവസ്ഥയ്ക്ക് കാരണമായി. ഒരു
മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ഇന്ന്
രാവിലെ 8.15 ഓടെയാണ് കണ്ണൂർ
ഭാഗത്തേക്കുള്ള ബസ്സുകൾ നാട്ടുകാർ
തടഞ്ഞത്. എന്നാൽ കുറച്ച് കുറച്ച്
വിദ്യാർത്ഥികളെ കയറ്റാറുണ്ടെന്നും ഒന്നിച്ച് കയറ്റുന്നത് മറ്റു യാത്രക്കാർക്ക്
പ്രയാസമുണ്ടാക്കുന്നതിനാലാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നുമാണ്
ബസ്സുകാർ പറയുന്നത്. ഒരു മാസത്തോളമായി സ്വകാര്യ ബസ്സുകൾ
വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്നും
അതിനാലാണ് തടഞ്ഞതെന്നുമാണ്
നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന്
നാലോളം ബസ്സുകളും നിരവധി വാഹനങ്ങളും നടുറോഡിൽ
നിർത്തിയിട്ടതോടെ ഗതാഗതം സ്തംഭിച്ചു.
ബസ്സുകാരും നാട്ടുകാരും തമ്മിൽ
വാക്കുതർക്കവുമുണ്ടായി. ഒടുവിൽ
മയ്യിൽ പോലിസ് സ്ഥലത്തെത്തിയാണ്
അനുനയിപ്പിച്ചത്. 9.15 ഓടെ ഗതാഗതം
പുനസ്ഥാപിച്ചു.