മോഷ്ടിച്ച ബൊലേറോ ജീപ്പുമായി രണ്ട് യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് :മോഷ്ടിച്ച വാഹനവുമായിഅന്തർ സംസ്ഥാന കവർച്ച സംഘത്തിലെ രണ്ടു പേരെ പോലീസ് പിൻതുടർന്ന് സിനിമാരംഗത്തെ വെല്ലും വിധം പിടികൂടി .കുപ്രസിദ്ധ കവർച്ചക്കാരൻ കാരാട്ടു നാഷാദിൻ്റെ കൂട്ടാളികളായഉദുമ മാങ്ങാട് മൊയ്തീൻ പള്ളിക്ക് സമീപത്തെ സൈനുദ്ദീൻ്റെ മകൻ അടിയാത്ത് ഹൗസിൽ റംസാൻ (24), കാസറഗോഡ് മൂടംബ യലിലെ പജിക്കാർ ഹൗസിൽ അബ്ദുൾ റഹ്മാൻ്റെ മകൻ അബ്ദുൾ അൻസാഫ് (28) എന്നിവരെയാണ് ഹൊസ് ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ ഗ്രേഡ് എസ്.ഐ.ദിനേശൻ എന്നിവരടങ്ങിയ പോലീസ് സംഘം പിടികൂടിയത്. കാരാട്ടു നൗഷാദിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചപ്പോൾ അമിത വേഗതയിൽ ഓടിച്ചു പോയ ബൊലേറോ വാഹനത്തെ പിൻതുടർന്ന് അജാനൂർ മുട്ടുന്തലയിൽ വെച്ച് പിടികൂടുകയായിരുന്നു.കർണ്ണാടകയിലെ മൂഢ ബദ്രിയിൽ നിന്നും മോഷ്ടിച്ച ബൊലെ റൊ ജീപ്പിൻ്റെ കർണ്ണാടക റജിസ്ട്രേഷൻ നമ്പർ നീക്കം ചെയ്ത് ടി എൻ.0 1. എ ഡി.6994 നമ്പർ തമിഴ്നാട് വ്യാജ നമ്പർ പതിച്ച വാഹനം കവർച്ചക്ക് ഉപയോഗിക്കുകയായിരുന്നു.സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. വിവരം കർണ്ണാടക പോലീ സി ന് ഹൊസ്ദുർഗ് പോലീസ് കൈമാറിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കാസറഗോഡ് കറന്തക്കാട് വെച്ച് സംഘം നിർത്തിയിട്ടസ്കൂട്ടി മോഷ്ടിച്ചിരുന്നു. അവിടുന്ന് രക്ഷപ്പെട്ട സംഘം തിരുവനന്തപുരം കോവളത്ത് മൂന്ന് സ്ഥലങ്ങിൽ കവർച്ച നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.പോലീസ് പ്രതി കളെവിശദമായി ചോദ്യം ചെയ്തു വരികയാണ്.അറസ്റ്റു ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: