കേശവതീരത്ത് പൂർണ്ണകായ കഥകളി ശില്പമൊരുങ്ങി

പിലാത്തറ: പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിൽ നിലവിളക്കിന് മുമ്പിൽ കഥകളി പൂർണ്ണകായ ശില്പമൊരുങ്ങി.സിമൻറ് കൊണ്ട് കോൺക്രീറ്റിൽ പണിതുയർത്തിയ കഥകളി ശില്പം യഥാസ്ഥാനത്ത് തനതായ
ചായം പൂശി മിനുക്കിയതോടെ ജീവൻ തുടിക്കുന്നപോലെ ആകർഷകമായി.
എരമം പേരൂൽ സ്വദേശി നീലമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണ് തൻ്റെ കലാവിരുതിൽ വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ശില്പം ഒരുക്കിയത്.
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഓഫീസ് ജീവനക്കാരനായുള്ള
ജോലി സമയത്ത് ഒഴിവ് സമയങ്ങളിലാണ്
ശില്പനിർമ്മാണത്തിൽ മുഴുകിയത്.
സിമന്റ് ചാന്തും കമ്പിയും ചേർന്ന നിർമ്മിതി കൈക്ക് വഴങ്ങു
മെന്ന് തോന്നിയപ്പോൾ നിർമ്മാണത്തിൽ മുഴുകുകയായിരുന്നു.
നിലവിളക്കിന്റെ മുമ്പിൽ തെളിഞ്ഞു നില്ക്കുന്ന കഥകളി രൂപം മനസ്സിൽ വന്നു.വർണ്ണവിന്യാസങ്ങൾ ഏറെ പ്രകടമായ പച്ചവേഷം തന്നെയാകാ
മെന്ന് കരുതി. അങ്ങനെ രുഗ്മാംഗദ
രാജാവിന്റെ ശില്പം രൂപം കൊണ്ടു. ഒരാളുടെ പൂർണ്ണ വലുപ്പത്തിൽ
രണ്ടര ചാക്ക് സിമന്റ്, എട്ട് കിലോ ഗ്രാം കമ്പി, വയർ , മെറ്റൽ, മണൽ എന്നിവ ഉപയോഗിച്ചാണ്
പണിതീർത്തത്.
ഔപചാരികമായ പരിശീലനം ഒന്നുമില്ലാതെ ഇങ്ങനെ നിർമ്മിക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹമെന്ന് നമ്പൂതിരി
വിശ്വസിക്കുന്നു. അമ്പലത്തിൽ നിന്ന് വിരമിച്ചപ്പോൾ തൻ്റെ സൃഷ്ടി കേശവതീരത്ത് കൊണ്ട് വന്ന് സ്ഥാപിച്ച് പൊതുജനങ്ങൾക്കായി സമർപ്പിക്കണമെന്ന തൻ്റെ ആഗ്രഹം മാനേജിംഗ് ട്രസ്റ്റി
വെദിരമന വിഷ്ണു നമ്പൂതിരിയുമായി പങ്കുവെക്കുകയായിരുന്നു.പ്രത്യേക ഓട്മേഞ്ഞ കൂടാരത്തിൽ സ്ഥാപിച്ച്‌ അവസാന മിനുക്കുപണിയും ചെയ്തതോടെ ജീവൻ തുടിക്കുന്ന കാഴ്ചയായി. ശനിയാഴ്ച രാവിലെ 10 മണിക്ക് കേശവ തീരം സൗഹൃദവേദിയും കവി മണ്ഡലവും ചേർന്ന് ഒരുക്കുന്ന ചടങ്ങിൽ
എം.വിജിൻ എം.എൽ.എ.
ശില്പം അനാച്ഛാദനം ചെയ്യും. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മുഖ്യാതിഥിയാകും.
ചsങ്ങിൽ കടത്തനാട്ട് ഉദയവർമ്മ രാജപുരസ്കാരം ലഭിച്ച
പ്രൊഫ: മുഹമ്മദ് അഹമ്മദ്, ശില്പി നീലമന നാരായണൻ നമ്പൂതിരി, 2021ലെ കവി മണ്ഡലം സുഗതകുമാരി കവിതാ പുരസ്കാര ജേതാവ് ഡോ:എ.എസ്.പ്രശാന്ത് കൃഷ്ണൻ, പ്രത്യേക പുരസ്കാര ജേതാവ് എൻ.എസ്.സുമേഷ് കൃഷ്ണൻ എന്നിവരെ ആദരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: