AKS ഗ്ലോബൽ ടീച്ചർ അവാർഡ് 2021 നു കാടാച്ചിറ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് റ്റു ഫിസിക്സ്‌ അധ്യാപികയും കണ്ണൂർ കാപ്പാട് സ്വദേശിനിയുമായ ശ്രീവിനി കെവി അർഹയായി

0

AKS ഗ്ലോബൽ ടീച്ചർ അവാർഡ് 2021 നു കാടാച്ചിറ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് റ്റു ഫിസിക്സ്‌ അധ്യാപിക ശ്രീവിനി കെവി അർഹയായി . ലോകമെമ്പാടുമുള്ള അധ്യാപകരുടെ രണ്ടു ലക്ഷത്തോളം നോമിനേഷനുകളിൽ നിന്നാണ് ശ്രീമതി ശ്രീവിനി ഈ അവാര്ഡിന് തെരെഞ്ഞെടുക്കപ്പെട്ടത് .
അധ്യാപനത്തോടൊപ്പം വിവിധ മേഖലകളിലുള്ള സംഭാവനകളാണ് ഈ അവാർഡിന് അർഹയാക്കിയത്.

ഗ്ലോബൽ ടീച്ചർ അവാർഡ് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സജീവമായി എത്തിച്ചേരാനും അവരുടെ തൊഴിലിൽ മികച്ച സംഭാവന നൽകിയ അസാധാരണ അധ്യാപകരെ തിരിച്ചറിയാനും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നു. ഈ അവാർഡ് വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ മികവ് പ്രകടിപ്പിച്ച, പഠിതാക്കൾക്ക് മികച്ച സംഭാവന നൽകുകയും ഔപചാരിക ക്ലാസ് മുറികൾക്ക് പുറത്ത് അധ്യാപനത്തിലൂടെ സമൂഹത്തെ സേവിക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുന്നു.

മികച്ച അദ്ധ്യാപകർക്ക് അവരുടെ അധ്യാപനത്തിന്റെ ഔ ന്നത്യത്തിനും ഫലപ്രാപ്തിക്കും, അവരുടെ പ്രത്യേക നേതൃത്വത്തിനും, സമൂഹവുമായുള്ള അവരുടെ ഇടപെടലിനും, വിദ്യാഭ്യാസ പരിപാടികളുടെ ആരോഗ്യകരമായ വികസന വശങ്ങളിലേക്ക് അതിലും വലിയ കൈയേറ്റത്തിനുള്ള സാധ്യതകൾക്കും ആദരവും പ്രതിഫലവും നൽകുക എന്നതാണ് ഈ അവാർഡിന്റെ ലക്ഷ്യം. അവാർഡ് ദാന ചടങ്ങിനോടനു ബന്ധിച്ചു നടന്ന ഗ്ലോബൽ ടീച്ചർ കോൺക്ലവും ജേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായി.

ശ്രീവിനി, പരേതനായ
വിജയൻമാസ്റ്ററുടെയും പദ്മിനിടീച്ചറുടെയും മകളും ഏച്ചൂർ കമാൽപ്പീടിക
സ്യമന്തകത്തിൽ സജിത്കുമാറിന്റെ ഭാര്യയുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading