കാൽനട യാത്രപോലും സാധ്യമാവാതെ ബാവോട് -മുക്കിലെപീടിക റോഡ് : തെരുവ് വിളക്കുമില്ല

പെരളശ്ശേരി: പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് – മുക്കിലെപീടിക റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധം ശക്തം. റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. കാൽനട യാത്രപോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. സ്കൂൾ തുറന്നതോടെ ബാവോട് എൽ പി സ്കൂളിലേക്ക് എങ്ങനെ ഇതുവഴി കുട്ടികളെ അയക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. കൂടാതെ രണ്ട് ആരാധനാലയങ്ങളും റേഷൻ കട അടക്കം അഞ്ചോളം വ്യാപാരസ്ഥാപങ്ങളിലേക്കുമുള്ള പ്രധാന വഴിയാണിത്. കെ കെ നാരായണൻ എം എൽ എ ആയിരിക്കെ എം എൽ എ ഫണ്ട് ഉപയോഗിച്ച് കുറച്ചുഭാഗം താർ ചെയ്തെങ്കിലും തുടർന്ന് ഒരു നടപടിയും പഞ്ചായത്ത്‌ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.കൂടാതെ ഈ ഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: