ആധാർ നിയമലംഘനത്തിന് ഒരുകോടി വരെ പിഴ; യുഐഡിഎഐയ്ക്ക് അധികാരം നൽകി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ആധാര്‍ ചട്ടലംഘനത്തിന് ഒരു കോടി രൂപ വരെ പിഴ ഈടാക്കാന്‍ സവിശേഷ തിരിച്ചറിയൽ അതോറിറ്റിക്ക് (യു.ഐ.ഡി.എ.ഐ) അധികാരം നൽകി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് യു.ഐ.ഡി.എ.ഐ(പിഴചുമത്തല്‍) നിയമം 2021 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 2019ല്‍ പാര്‍ലമെൻറ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നവംബർ രണ്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നി​​യ​​മം ലം​​ഘി​​ക്കു​​ന്ന​​വ​​ര്‍ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​നും പി​​ഴ ചു​​മ​​ത്താ​​നു​​മാ​​യി കേ​​ന്ദ്ര സ​​ര്‍ക്കാ​​റി​​ലെ ജോ.​​സെ​​ക്ര​​ട്ട​​റി ത​​സ്തി​​ക​​യി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​നെ നി​​യ​​മി​​ക്കും. നി​​യ​​മം, മാ​​നേ​​ജ്‌​​മെ​ൻ​റ്, ഐ.​​ടി, വാ​​ണി​​ജ്യം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലൊ​​ന്നി​​ലെ​​ങ്കി​​ലും മൂ​​ന്നു വ​​ര്‍ഷ​​ത്തെ പ​​രി​​ച​​യ​​വും 10വ​​ർ​​ഷം സ​​ർ​​വി​​സും ഉ​​ള്ള​​വ​​രെ​​യാ​​ണ്​ നി​​യ​​മി​​ക്കു​​ന്ന​​ത്. ആ​​ധാ​​ര്‍ ച​​ട്ട​​ലം​​ഘ​​നം സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ളി​​ല്‍ പ്ര​​സ്തു​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ന് തെ​​ളി​​വ് ശേ​​ഖ​​ര​​ണ​​ത്തി​​നു​​ൾ​​പ്പെ​​ടെ ആ​​രെ വേ​​ണ​​മെ​​ങ്കി​​ലും വി​​ളി​​ച്ചു വ​​രു​​ത്താ​​നു​​ള്ള അ​​ധി​​കാ​​രം ന​​ൽ​​കും. പി​​ഴ അ​​ട​​ക്കാ​​ത്ത​​വ​​രു​​ടെ സ്വ​​ത്ത് ക​​ണ്ടു​​കെ​​ട്ടാ​​ൻ നി​​ര്‍ദേ​​ശി​​ക്കാ​​മെ​​ന്നും വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ പ​​റ​​യു​​ന്നു. പി​​ഴ​​യാ​​യി ഈ​​ടാ​​ക്കു​​ന്ന തു​​ക യു.​​ഐ.​​ഡി.​​എ.​​ഐ ഫ​​ണ്ടി​​ല്‍ നി​​ക്ഷേ​​പി​​ക്കും.

പ​​രാ​​തി പ​​രി​​ഹാ​​ര തീ​​രു​​മാ​​ന​​ങ്ങ​​ളി​​ല്‍ എ​​തി​​ര്‍പ്പു​​ണ്ടെ​​ങ്കി​​ല്‍ ടെ​​ലി​​കോം ത​​ര്‍ക്ക​​പ​​രി​​ഹാ​​ര​​സ​​മി​​തി​​യെ​​യോ അ​​പ്പ​​ലേ​​റ്റ് ട്രൈ​​ബ്യൂ​​ണ​​ലി​​നെ​​യോ സ​​മീ​​പി​​ക്കാം. നി​​യ​​മ​​ലം​​ഘ​​നം സം​​ബ​​ന്ധി​​ച്ചു പ​​രാ​​തി ല​​ഭി​​ച്ചാ​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കു​​റ്റാ​​രോ​​പി​​ത​​ര്‍ക്ക് കാ​​ര​​ണം കാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സ് ന​​ല്‍ക​​ണം. ലം​​ഘ​​നം എ​​ന്താ​​ണെ​​ന്ന് നോ​​ട്ടീ​​സി​​ല്‍ വി​​ശ​​ദീ​​ക​​രി​​ക്ക​​ണം. ചു​​മ​​ത്താ​​വു​​ന്ന പ​​ര​​മാ​​വ​​ധി പി​​ഴ​​ത്തു​​ക​​യും ഇ​​തി​​ല്‍ വ്യ​​ക്ത​​മാ​​ക്ക​​ണം. കാ​​ര​​ണം കാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സി​​നു ന​​ല്‍കി​​യ മ​​റു​​പ​​ടി​​യി​​ല്‍ ച​​ട്ട​​ലം​​ഘ​​നം ന​​ട​​ത്തി എ​​ന്നു സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ വി​​ചാ​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ ആ​​വ​​ശ്യ​​മി​​ല്ലാ​​തെ പി​​ഴ ചു​​മ​​ത്താം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: