വീടിന് തീപിടിച്ചു

ഇരിട്ടി : ഉളിക്കൽ വീടിന് തീ പിടിച്ചു. പരിക്കളത്തെ കോയാടൻ നാരായണന്റെ ഓടിട്ട വീട്ടിനാണ് തീപിടിച്ചത് . ബുധനാഴ്ച വൈകുന്നേരം 3 മണിയോടെ അഗ്നിബാധ ഉണ്ടായത്. അടുക്കളയിലെ ചിമ്മിണിയിൽ ഇട്ടിരുന്ന റബ്ബർ ഷീറ്റിന് തീപിടിച്ചതാണ് അഗ്നിബാധക്ക് കാരണമായത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചെങ്കിലും ചിമ്മിണിയുൾപ്പെടെ പൂർണ്ണമായും കത്തി നശിച്ചു. ഉണങ്ങാനിട്ടിരുന്ന 500 ൽ പരം ഷീറ്റുകളും കത്തി നശിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: