എടക്കാട് സാഹിത്യവേദി വാർഷികം ജനുവരിയിൽ; സംഘാടക സമിതി രൂപീകരിച്ചു

എടക്കാട്:എടക്കാട് സാഹിത്യവേദിയുടെ മൂന്നാമത് വാർഷിക പരിപാടി 2020 ജനുവരി അവസാന വാരത്തിൽ നടത്തും. അഷ്റഫ് ആഡൂര് സാഹിത്യ പുരസ്കാര സമർപ്പണം, കേരള കവി സമ്മേളനം, സാഹിത്യ കേമ്പ്, ഭൂമിക മാഗസിൻ പ്രകാശനം, സാംസ്കാരിക ഘോഷയാത്ര, സാഹിത്യ മത്സരങ്ങൾ തുടങ്ങിയ പരിപാടികളോടെ നടക്കുന്ന വാർഷികത്തിൽ പ്രശസ്ത എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ സതീശൻ മോറായി അധ്യക്ഷത വഹിച്ചു. എം.കെ. അബൂബക്കർ പരിപാടി വിശദീകരിച്ചു. എ. ദിനേശൻ നമ്പ്യാർ, വി.കൃഷ്ണൻ, എ.കെ. ഹാരിസ്, കെ.വി. ജയരാജൻ, കളത്തിൽ ബഷീർ, സി.പി. മനോജ്, നാവത്ത് ചന്ദ്രൻ, ടി.വി. വിശ്വനാഥൻ, അബൂട്ടി പാച്ചാക്കര, സി.എ. പത്മനാഭൻ ,എ.പി. ഹാഷിം, പി.മോഹനൻ, ദാവൂദ് പാനൂർ, സി.വി. മഹമൂദ്, കെ.കെ. മഗേഷ്, എം.എസ്. ആനന്ദ്, ഫാസിൽ മുരിങ്ങോളി, ജസീൽ കുറ്റിക്കകം സംസാരിച്ചു. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു.
=============================

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: