കണ്ണൂരിൽ വൻ ലഹരിവേട്ട ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

തലശ്ശേരി കുത്തുപറമ്പ് മേഖലകളിൽ വൻലഹരി മരുന്ന് കച്ചവടം ചെയ്യുന്ന കൂത്തുപറമ്പ് പുറക്കളത്തുള്ള കോന്തോത്ത് വീട്ടിൽ കെ നവാസ് (37)നെ കണ്ണൂർ എക്സൈസ് നാർകോട്ടിക് സ്പെഷ്യൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്ന് ഗ്രാം ബ്രൗൺഷുഗറുമായ് അറസ്റ്റ് ചെയ്തു. കണ്ണൂരിന്റ പ്രധാന നഗരങ്ങളിലെല്ലാം ഇയാൾക്ക് നിരവധി ഏജന്റ്മാരുണ്ട് അവരാണ് ഇയാൾ കടത്തികൊണ്ടു വരുന്ന ലഹരി വസ്തുക്കൾ യുവാക്കളെ ലക്ഷ്യമാക്കി വിൽപ്പന ചെയ്യുന്നത്. ആഴ്ച്ചയിൽ മുംബൈയിൽ പോയി ബാംഗ്ലുർ വഴിയാണ് ഇയാൾ കണ്ണൂരിലേക്ക് സ്ഥിരമായി ലഹരി കടത്തുന്നത് .വൻ ലാഭം ലഭിച്ചതിലൂടെ ലക്ഷങ്ങളുടെ ആസ്തിയാണ് ഇയാൾ ചെറിയ വർഷം കൊണ്ട് നേടിയെടുത്ത്. ഇയാൾക്കെതിരെ മുൻപും നിരവധി നാർകോട്ടിക്ക് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം ലഹരി വസ്തുവുമായി ആദ്യമായാണ് ഇയാൾ പിടിയിലാവുന്നത്. ഉത്തര മേഖല ജോയന്റ് എക്സൈസ് കമ്മീഷണർ ഡി സന്തോഷിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച വിവരത്തെത്തുടർന്ന് രണ്ടര മാസത്തോളമായി ഇയാളെ സ്ക്വാഡ് അംഗങ്ങൾ രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു.രണ്ട് ദിവസം മുൻപ് ഇയാൾ മുംബൈയിൽ പോയി എന്ന വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ ബ്രൗൺ ഷുഗർ കടത്തികൊണ്ടു വരുന്നതിനിടെയാണ് ഇയാളെ സമർത്ഥമായി പിടികൂടിയത് . പിടികൂടിയ ബ്രൗൺ ഷുഗറിന് അന്താരാഷ്ട്ര മാർക്കറ്റ് വിലയിൽ ഏകദേശം ആറ് ലക്ഷത്തോളം വിലവരും. മൊത്തമായി എടുക്കുന്ന ബ്രൗൺഷുഗർ ചെറു പൊതികളായി വിൽപ്പന ചെയ്യുന്നതിനാൽ വൻ ലാഭമാണ് ഇയാൾക്ക് ലഭിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ തലശ്ശേരിയിലെയും മറ്റ് ഭാഗങ്ങളിലെയും ചെറുകിട ഏജന്റ്മാരെക്കുറിച്ച് എക്സൈസിന് കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയ പാർട്ടിയിൽ ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജലീഷ് പി, ബിനീഷ് കെ. എക്സൈസ് നാർകോട്ടിക് സ്പെഷ്യൽ സ്വകാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ വി കെ ഷിബു. സിവിൽ എക്സൈസ് ഓഫീസർമാരായ ഒ ലിമേഷ് , കെ ബൈജേഷ് , പി.ടി ശരത് , കെ ഇസ്മയിൽ , പ്രസന്ന എം.കെ എന്നിവരാണ് എക്സൈസ് സംഘത്തിണ്ടായിരുന്നത്.പ്രതിയെ തലശ്ശേരി ACJ M കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: