ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പ​റ​മ്പ് പൊ​തു​ശ്മ​ശാ​നം ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന് 54.5 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി

ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പ​റ​മ്പ് പൊ​തു​ശ്മ​ശാ​നം ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള 54.5 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് എ​ന്‍​ഒ​സി ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്ന് വ​ര്‍​ഷം മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 39 ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 15.5 ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടെ 54.5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ആ​ധു​നി​ക​വ​ത്ക​രി​ക്കാ​ൻ നി​ര്‍​ദേ​ശി​ച്ച പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ക​ള​ക്‌​ട​റു​ടെ എ​ന്‍​ഒ​സി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​നാ​രാ​യ​ണ​ന്‍ ഉ​ന്ന​യി​ച്ച പ​രാ​തി​യി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് വി​ക​സ​ന സ​മി​തി ജി​ല്ലാ ക​ള​ക്ട​റോ​ട് ഏ​ക​ക​ണ്ഠ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ത​ളി​പ്പ​റ​മ്പ്-​ആ​ല​ക്കോ​ട് സം​സ്ഥാ​ന​പാ​ത​യി​ല്‍ കാ​ഞ്ഞി​ര​ങ്ങാ​ട് ആ​ര്‍​ടി​ഒ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ന് സ​മീ​പം റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മാ​യി 20 ഏ​ക്ക​റോ​ളം മി​ച്ച​ഭൂ​മി കൈ​യേ​റി​യ​ത് ഒ​ഴി​പ്പി​ച്ചെ​ടു​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ആ​ന​ന്ദ​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ കു​റ്റ്യേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങോ​ത്ത് വ​യ​ല്‍-​വ​ള​യം​കു​ണ്ട് റോ​ഡി​ന്‍റെ നേ​ര​ത്തെ അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി എ​സ്റ്റി​മേ​റ്റി​ല്‍ നി​ന്നും 1.7 കോ​ടി​യാ​യും, ചെ​മ്പേ​രി-​കു​ടി​യാ​ന്‍​മ​ല റോ​ഡി​ന്‍റെ തു​ക 3.4 കോ​ടി​യി​ല്‍ നി​ന്ന് 2.4 കോ​ടി​യാ​യും കു​റ​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് ത​ന്നെ റോ​ഡ് വി​ക​സി​പ്പി​ക്കാ​ന്‍ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സാ​ങ്കേ​തി​കാ​നു​മ​തി​ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: