തളിപ്പറമ്പ ധർമശാലയിൽ ആ​സി​ഡ് ആ​ക്ര​മ​ണത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ള​ര്‍​ത്തു​നാ​യ ച​ത്തു

ആ​സി​ഡ് ആ​ക്ര​മ​ണത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ള​ര്‍​ത്തു​നാ​യ ച​ത്തു. ധ​ര്‍​മ​ശാ​ല കു​ഴി​ച്ചാ​ലി​ലെ പ​ച്ച ദീ​പ​യു​ടെ നാ​യ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ച​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 31 ന് ​രാ​ത്രി​യി​ലാ​ണ് അ​ജ്ഞാ​ത​സം​ഘം ദീ​പ​യു​ടെ വാ​ട​ക​വീ​ട്ടി​ലെ നാ​യ്ക്കൂ​ട് ത​ക​ര്‍​ത്ത് ര​ണ്ട് നാ​യ​ക​ള്‍​ക്ക് നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ത്തി​ല്‍ കാ​ണാ​താ​യ ഗ​ര്‍​ഭി​ണി​യാ​യ പി​ങ്കി​യെ​ന്ന നാ​യ​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ല്‍ ക​ണ്ടി​രു​ന്നു. ര​ണ്ട് ക​ണ്ണു​ക​ളും ന​ഷ്ട​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മി​സി എ​ന്ന നാ​യ​യാ​ണ് ഇ​ന്ന​ലെ ച​ത്ത​ത്. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​യ​യു​ടെ ജ​ഡം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: