ജില്ലയിൽ 4 വാർഡുകളിൽ 29ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

ജി​ല്ല​യി​ലെ ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​റ​ക്ക​ൽ താ​ഴെ, ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലെ ച​വോ​ക്കു​ന്ന്, പ​ന്ന്യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ക്കു​ന്ന്, ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ൻ​കു​ള​ത്ത് വ​യ​ൽ എ​ന്നീ നാ​ല് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് 29ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ന​വം​ബ​ർ അ​ഞ്ചി​ന് പു​റ​പ്പെ​ടു​വി​ക്കും.

12 വ​രെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 13ന്. ​സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15. ന​വം​ബ​ർ 30ന് ​രാ​വി​ലെ 10 മ​ണി​ക്ക് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ പി. ​പി. ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​ക​ളാ​യ സ​ഹ​ക​ര​ണ ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​വി​ജ​യ​ൻ, ത​ല​ശേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി.​വി. പ്ര​മോ​ദ് കു​മാ​ർ, ത​ല​ശേ​രി കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ വി​ഷ്ണു എ​സ്. നാ​യ​ർ, ത​ളി​പ്പ​റ​മ്പ് സ​ബ് ര​ജി​സ്ട്രാ​ർ എം. ​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. പ്രേ​മ​ൻ (അ​ഴീ​ക്കോ​ട്), പി.​പി. ജ​യ​പ്ര​കാ​ശ് (പ​ന്ന്യ​ന്നൂ​ർ), പി.​കെ. സ​തീ​ഷ് ബാ​ബു (ന്യൂ​മാ​ഹി), കെ. ​ദി​നേ​ശ​ൻ (ന​ടു​വി​ൽ), ക​ണ്ണൂ​ർ ബി​ഡി​ഒ. കെ. ​ഗ​ണേ​ശ​ൻ, ഇ​ല​ക്‌​ഷ​ൻ വി​ഭാ​ഗം ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് കെ. ​ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: