ക​ഞ്ചാ​വ് വി​ല്പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വ് വി​ല്പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. പാ​പ്പി​നി​ശേ​രി റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ മൂ​ത്തേ​ത്ത് വീ​ട്ടി​ല്‍ എം.​ആ​ബി​ദ് (37), ന​ടു​വി​ല്‍ വാ​ലി​ല​ക​ത്ത് ഹൗ​സി​ല്‍ വി.​ആ​ര്‍.​ഷെ​രീ​ഫ് (19) എ​ന്നി​വ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ബ​ക്ക​ളം ക​ട​മ്പേ​രി​യി​ല്‍ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ല്‍ നി​ന്ന് എ​ട്ട് പ്ലാ​സ്റ്റി​ക് പാ​യ്ക്ക​റ്റു​ക​ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഉ​ത്ത​രേ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ചെ​ന്ന് ക​ഞ്ചാ​വ് വി​ല്‍​ക്കു​ന്ന​ത് ഇ​വ​രാ​ണെ​ന്ന് നേ​ര​ത്തെ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

സ്‌​ട്രൈ​ക്ക​ര്‍ പാ​ര്‍​ട്ടി​യി​ലെ വി.​യു.​സി​റാ​ജ്, ഡ്രൈ​വ​ര്‍ മു​നീ​ര്‍ എ​ന്നി​വ​ര്‍ ദി​വ​സ​ങ്ങ​ളാ​യി ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ക​ഞ്ചാ​വു​മാ​യി ബ​ക്ക​ള​ത്ത് എ​ത്തി​യ ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന് രാ​ത്രി പ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മൊ​ത്ത​മാ​യി വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ചെ​റി​യ പ്ലാ​സ്റ്റി​ക് പൊ​തി​ക​ളി​ലാ​ക്കി ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: