പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഇന്നലെ ഉണ്ടായ സം​ഘ​ർ​ഷത്തിൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. 2013-2014 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. മെ​സ് ന​ട​ത്തി​പ്പു​മാ​യു​ള്ള വാ​ക്ക്ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 2014 ബാ​ച്ചി​ലെ അ​തു​ൽ മോ​ഹ​ന​ൻ (22), സ​ഞ്ജീ​വ്.​പി.​ജോ​ൺ​സ​ൺ (22), അ​ജേ​ഷ് (23), ആ​ന​ന്ദ് (23), 2013 ബാ​ച്ചി​ലെ റി​ജോ ജോ​ർ​ജ് (23), അ​സീം (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

സൈ​ക്കി​ൾ​ചെ​യി​ൻ അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സെ​ത്തി​യാ​ണ് ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​രി​ച്ച​യ​ച്ച​ത്.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​യാ​രം പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: