ചരിത്രത്തിൽ ഇന്ന്: നവംബർ 4 ദിവസ വിശേഷം.

നവംബർ 4 ദിവസ വിശേഷം…

1846- Benjamin Palmer ന് കൃത്രിമക്കാൽ സംബന്ധിച്ച Patent ലഭിച്ചു..
1873- ലോകത്തിലെ ആദ്യ അറിയപ്പെട്ട കാഷ് ബുക്ക് സമ്പ്രദായം James Ritty എന്ന US കാരൻ സ്വന്തം സലൂണിൽ നടപ്പിലാക്കി..
1879… US കാരനായ Thomas Elkins ന് Refrigeration apparatus നുള്ള patent കിട്ടി
1921- ഹിറ്റ്ലറുടെ രഹസ്യ സേന ബ്രൗൺ ഷർട്സ് നിലവിൽ വന്നു..
1946- UNESCO (United nations educational Scientific & culltural organisation)
സ്ഥാപിതമായി
1948- US – British കവി T S Eliot ന് സാഹിത്യ നോബൽ..
1952- US national security agency നിലവിൽ വന്നു..
1972- ബംഗ്ലാദേശ് ഭരണഘടന നിലവിൽ വന്നു..
1973- എണ്ണ ദൗർലഭ്യതയെ തുടർന്ന് നെതർലൻഡ്സിൽ മോട്ടോർ വാഹന മുപയോ ഗിക്കാത്ത ഞായറാഴ്ച. യാത്രക്കാർ കാൽനട – സൈക്കിൾ തുടങ്ങിയ രീതി മാത്രം ഉപയോഗിച്ചു…
1979- 444 ദിവസം നിണ്ടു നിന്ന ഇറാനിയൻ തടങ്കൽ വിവാദം തുടങ്ങി… ടെഹ്റാനിലെ US എംബസി ജീവനക്കാരെയാണ് തടവിലാക്കിയത്…
2001… J K Rowling ന്റെ Harry Porter കഥയെ അവലംബിച്ച സിനിമ ആദ്യമായി പുറത്തിറങ്ങി.
2008 .. ഗംഗ ദേശീയ നദിയായി പ്രഖ്യാപിച്ചു…
2008- അമേരിക്കയിലെ ആദ്യ US- Afro വംശജനായ പ്രസിഡണ്ടായി ബാരക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടു..
2015- കാനഡ ക്യാബിനറ്റിൽ സ്ത്രീ- പുരുഷ സമത്വം പാലിച്ചു കൊണ്ട് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായി..
2016- കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി നിലവിൽ വന്നു…

ജനനം.
1845.. വാസുദേവ് ബൽവന്ത് ഫാഡ്കെ.. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നേതാവ്..
1889- ജംനാലാൽ ബജാജ് സ്വാതന്ത്ര്യ സമര സേനാനിയും വ്യവസായിയും
1897… E.K. ജാനകി അമ്മാൾ.. തലശ്ശേരി സ്വദേശിയായ സസ്യ ശാസ്ത്രജ്ഞ…
1914- കെ.കെ. വിശ്വനാഥൻ.. സ്വാതന്ത്ര്യ സമര സേനാനി.. KPCC പ്രസിഡണ്ട്… ഗുജറാത്ത് ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
1925- ഋത്വിക് ഘട്ട്.. ബംഗാളി സിനിമ സംവിധായകൻ
1929- ശകുന്തളാ ദേവി. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നു…
1948- O V ഉഷ.. കവയിത്രി കഥാകാരൻ O V വിജയന്റെ സഹോദരി.. മഴ എന്ന സിനിമയിലെ ആരാദ്യം പറയും… എന്ന ഗാനത്തിന് മലയാള സിനിമാ അവാർഡ് നേടി..
1971- നടി താബു. പ്രിയദർശന്റെ കാലാപാനി വഴി മലയാളത്തിൽ പ്രശസ്ത..
1972- ലൂയിസ് ഫിഗോ.. പോർട്ടുഗൽ കാരനായ മുൻ ലോക ഫുട്ബാളർ

ചരമം
1995 – Yizhak Rabin- ഇസ്രയേൽ പ്രധാനമന്ത്രി.. ഒസ്ലോ സമാധാന കരാറിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് തീവ്രവാദികൾ വെടിവച്ച് കൊന്നു…
1999- സൈനുദ്ദീൻ – മലയാള സിനിമാ താരം..
1999- മാൽക്കം മാർഷൽ – പ്രമുഖ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം. ഫാസ്റ്റ് ബൗളർ.. ടെസ്റ്റിൽ 376 വിക്കറ്റ് നേടി..
(എ.ആർ.ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: