ഇന്ത്യ – ന്യൂസിലന്‍ഡ് രണ്ടാം ടി-ട്വന്റി ഇന്ന്; ഇന്ത്യയുടെ ലക്ഷ്യം ചരിത്ര വിജയം

രാജ്കോട്ട്: ഇന്ത്യയും ന്യൂസിലന്ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഗുജറാത്തിലെ രാജ്കോട്ടില് ഇന്നു നടക്കും. വൈകിട്ട് ഏഴു മുതല് നടക്കുന്ന മത്സരം സ്റ്റാര് സ്പോര്ട്സ് 1, 3 ചാനലുകളില് തത്സമയം കാണാം. ഇന്നു ജയിച്ചാല് ഇന്ത്യക്കു മൂന്ന് മത്സരങ്ങളുടെ പരമ്പര നേടാം. ഏകദിനത്തിലെ നേട്ടത്തോടെ ഇന്ത്യ തുടര്ച്ചയായി ഏഴു പരമ്ബരകള് നേടിയിരുന്നു. രാജ്കോട്ടിലെ ജയം ഇന്ത്യയുടെ പരമ്ബര നേട്ടം എട്ടിലെത്തിക്കും.
http://www.kannurvarthakal .com
ഡല്ഹിയില് നടന്ന ഒന്നാം ട്വന്റി20 ഇന്ത്യ 53 റണ്ണിനു ജയിച്ചിരുന്നു. ന്യൂസിലന്ഡിനെതിരേ ട്വന്റി20 യിലെ ആദ്യ ജയമെന്ന ആശ്വാസവുമായാണു വിരാട് കോഹ്ലിയും സംഘവും ഇന്നു കളിക്കാനിറങ്ങുന്നത്.

രാജ്കോട്ടിനു നഗരത്തിനു സമീപമുള്ള കന്ധേരിയിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം ബാറ്റിങ്ങിനു പേരുകേട്ടതാണ്. ഡല്ഹിയിലെപ്പോലെ റണ് മഴയ്ക്കുള്ള എല്ലാ സാധ്യതകളും കളിയെഴുത്തുകാര് പ്രവചിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന രണ്ടാമത്തെ രാജ്യാന്തര ട്വന്റി20 മത്സരമാണിത്. 2013 ഒക്ടോബറില് ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ആദ്യ ട്വന്റി20 യില് ഇന്ത്യ ജയിച്ചിരുന്നു. രണ്ട് ഏകദിനങ്ങള്ക്കും 2013 ലും 2015 ലും രാജ്കോട്ട് വേദിയായി. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും എതിരാളികളായ മത്സരത്തില് ഇന്ത്യ തോല്വിയറിഞ്ഞു. ഇവിടെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില് ടെസ്റ്റ് മത്സരവും കളിച്ചു. ന്യൂസിലന്ഡിനെതിരേ ഏകദിന പരമ്ബര നേടിയ (2-1) ആത്മവിശ്വാസവും ഇന്ത്യക്കു കൂട്ടാണ്. മൂന്നാം ട്വന്റി20 തിരുവനന്തപുരത്തെ ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് ഏഴിനു നടക്കും. ഇന്ത്യന് നായകന് വിരാട് കോഹ്ലി ട്വന്റി20 യില് രണ്ടായിരം തികയ്ക്കാനുള്ള പുറപ്പാടിലാണ്. റണ് വേട്ടയില് രണ്ടാമനായ ശ്രീലങ്കയുടെ മുന് താരം തിലകരത്നെ ദില്ഷനെ (1889 റണ്) മറികടക്കാന് കോഹ്ലിക്കു 12 റണ് കൂടി മതി. ന്യൂസിലന്ഡിന്റെ മുന് നായകന് ബ്രണ്ടന് മക്കല്ലമാണ് ട്വന്റി20 യിലെ ടോപ് സ്കോറര്. 2140 റണ്ണാണ് മക്കല്ലം അടിച്ചെടുത്തത്.
ലെഗ് സ്പിന്നര് യുത്സവേന്ദ്ര ചാഹാല് ഈ വര്ഷം ട്വന്റി20 യില് ഏറ്റവും കൂടുതല് വിക്കറ്റെടുക്കുന്ന ബൗളറാകാനുള്ള പുറപ്പാടിലാണ്. ഏഴു കളികളിലായി 14 പേരെയാണു ചാഹാല് വീഴ്ത്തിയത്. ഒന്പത് കളികളില്നിന്ന് 17 വിക്കറ്റെടുത്ത വെസ്റ്റിന്ഡീസിന്റെ കെസ്റിക് വില്യംസും 10 കളികളില്നിന്ന് 17 വിക്കറ്റെടുത്ത അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനുമാണു ചാഹാലിനു മുന്നിലുള്ളത്. ട്വന്റി20 യില് ഒന്നാംറാങ്കില് തുടരാന് ന്യൂസിലന്ഡിന് തുടര്ന്നുള്ള രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്. പരമ്ബര നേടിയാല് അവര്ക്ക് ഒന്നാംസ്ഥാനത്തു തുടരാം. വെറ്ററന് പേസര് ആശിഷ് നെഹ്റ വിരമിച്ചതോടെ യുവതാരം മുഹമ്മദ് സിറാജിന് സാധ്യത തെളിഞ്ഞു. പരീക്ഷണത്തിനു മുതിര്ന്നാല് സിറാജ് ഇന്ന് അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ ദിവസം ശ്രേയസ് അയ്യര് അരങ്ങേറിയെങ്കിലും മികവ് തെളിയിക്കാനുള്ള അവസരം ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തില് ഓപ്പണര്മാരായ രോഹിത് ശര്മ, ശിഖര് ധവാന് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് മൂലം മറ്റു ബാറ്റ്സ്മാന്മാര്ക്ക് അവസരം കിട്ടിയില്ല. ഇരുവരും ചേര്ന്ന് 158 റണ്ണിന്റെ റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: