എടക്കാട് രാഷ്ട്രീയ സംഘർഷം മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് എടക്കാട് പോലീസ് .

 എടക്കാട് :എടക്കാട് മേഖലയിലെ രാഷ്ട്രീയ സംഘർഷത്തിനെതിരെ ശക്തമായ നടപടിയുമായി എടക്കാട് പോലീസ് മേഖലയിലെ അരക്ഷിതാവസ്ഥയുമായി ബന്ധപ്പെട്ട് എടക്കാട് പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത സമാധാനയോഗത്തിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്  ഈ അടുത്ത ദിവസങ്ങളിലായി എടക്കാട്,മുഴപ്പിലങ്ങാട്,കടമ്പൂർ,മമ്മാക്കുന്ന്,പ്രദേശങ്ങളിലെ രാഷ്ട്രീയ സംഘർഷത്തെ തുടർന്നാണ് എടക്കാട് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ കക്ഷികളെ വിളിച്ച് ചേർത്ത് സമാധാന യോഗംചേർന്നത് യോഗത്തിൽ എടക്കാട് പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് അദ്ധ്യക്ഷത വഹിച്ചു സി.പി.എം.ബി.ജെ.പി.ഉൾപെടെ പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ യോഗത്തിൽ പങ്കെടുത്തു മേഖലയിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ ആക്രമണത്തിൽ പരസ്പരം പഴിചാരിയ കക്ഷി പ്രതിനിധികൾ  രാത്രിയുടെ മറവിൽ പുറത്ത് നിന്നുള്ളവരാണ് ആക്രമണം നടത്തുന്നതെന്നും ആരോപിച്ചു യുവാക്കൾ തമ്പടിക്കുന്ന അനാവശ്യ ഷെഡുകൾ പോലീസ് നിരീക്ഷിക്കണമെന്ന് വിവിധ കക്ഷികൾ ആവശ്യപ്പെട്ടു .പാർടി പരിപാടികൾ കഴിഞ്ഞമുറയ്ക് കൊടിതോരണങ്ങൾ ഉടൻ അഴിച്ചു മാറ്റണമെന്ന പോലീസ് ആവശ്യം പർടികക്ഷികൾ തത്വത്തിൽ അംഗീകരിച്ചു . ഒടുവിൽ  ആക്രമണത്തിൽ പങ്കുള്ളവരെ രാഷ്ട്രീയ കക്ഷികൾ പിന്തുണക്കില്ലെന്ന് രാഷ്ട്രീയ പ്രതിനിധികൾ  സമാധാനയോഗത്തിൽ ഉറപ്പ് നൽകി .

 അതിനിടെ എടക്കാട് മേഖലയിൽപോലീസ്  വ്യാപക റെയ്ഡ് നടത്തി  മേഖലയിൽ ആയുധം ശേഖരിക്കുന്നുണ്ടെന്ന രഹസ്യ ഫോൺ സന്ദേശത്തെ തുടർന്നാണ് റെയ്ഡ്  രാഷ്ട്രീയ സംഘർഷം പതിവായ എടക്കാട് മേഖലയിൽ  ബോംബ് ഡോഗ് സ്ക്വാഡ് ഉൾപെടെയുള്ള സന്നാഹത്തോടെയാണ് റെയ്ഡ് നടന്നത്  എന്നാൽ എവിടെ നിന്നും ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല .എടക്കാട് സ്റ്റേഷൻ പരിധിയിലെ എടക്കാട്,മുഴപ്പിലങ്ങാട്,കടമ്പുർ,കച്ചേരിമട്ട,ഭൂതത്താൻകുന്ന്,മലക്ക്താഴെ,ദയനഗർ,തീപ്പെട്ടികമ്പനി പ്രദേശം.തെരു,എന്നിവിടങ്ങളിലാണ് റെയിഡ് നടന്നത് റെയിഡിന് കണ്ണൂർ സിറ്റി സിഐ കെ.വി.പ്രമോദ്.എടക്കാട് പ്രിൻസിപ്പൾ എസ് ഐ മഹേഷ്,എസ്,ഐ.ശ്രീഹരി എന്നിവർ നേതൃത്വം നൽകി . വരും ദിവസങ്ങളിലും നിരീക്ഷണങ്ങളും കർശന പരിശോദനയും തുടരുമെന്നാണ്  പോലീസ് നൽകുന്ന സൂചന .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: