ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെ ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ ക്രെഡിറ്റ്‌ കാർഡുകൾ അനുഗ്രഹമാണ്. എന്നാൽ അത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെടും.  കയ്യിൽ കാശില്ലെങ്കിലും സിനിമ ടിക്കറ്റ് മുതൽ വിമാന ടിക്കറ്റ് വരെ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ച് വാങ്ങാൻ പറ്റുന്ന കാലമാണിത് !!. എന്നാൽ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ച് കടം വാങ്ങൽ അധികമായാൽ താമസിയാതെ നിങ്ങളുടെ പോക്കറ്റ് കാലിയാകും !!. 
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം ;
❇ _ചിലവ് കൂടിയ വായ്പ_ 
കടം വാങ്ങാൻ എളുപ്പമുള്ള സംവിധാനമാണ് ക്രെഡിറ്റ്‌ കാർഡ്.  എന്നാൽ ഏറ്റവും ചിലവേറിയ വായ്പയാണ് ക്രെഡിറ്റ്‌ കാർഡുകൾ നമ്മുക്ക് സമ്മാനിക്കുന്നത് !!!.  പ്രേത്യേകിച്ച് നിശ്ചിത  കാലാവധിക്കുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക അടിത്തറ ഇളകും. 
❇ _വ്യവസ്ഥകൾ/നിബന്ധനകൾ_  
ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ് കാർഡിന്റെ ഉപാധികളും, വ്യവസ്ഥകളും കാർഡ് ഉടമ നിർബന്ധമായും അറിഞ്ഞിരിക്കണം. നമ്മുക്ക് ക്രെഡിറ്റ്‌ കാർഡ് നൽകുന്ന ബാങ്കിന്റെ നിബന്ധനകൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. 
❇ _പരിധി പാലിക്കണം_ 
കാർഡ് ഉപയോഗത്തിന് പരിധി നിശ്ചയിച്ചില്ലെങ്കിൽ കാർഡുടമ കടക്കെണിയിൽ ചെന്ന് ചാടും. കൂടാതെ തിരിച്ചടക്കാനുള്ള തുകയെക്കുറിച്ച് ബോധ്യമുണ്ടാവണം. 
❇ _ബിൽ തീയതി ഓർമിക്കണം_ 
ഓരോ ക്രെഡിറ്റ്‌ കാർഡ് ബാങ്കിനും നിശ്ചിത ബിൽ തീയതികൾ ഉണ്ട്. ആ തീയതികൾ മനസ്സിലാക്കിയിരിക്കണം.  ആ തീയതി അടുക്കും തോറും നിങ്ങൾ എടുക്കുന്ന വായ്പയുടെ കാലാവധി കുറയുന്നു. അത് കഴിഞ്ഞാൽ വലിയ പലിശയും, പിഴ പലിശയും ബാങ്ക് ഈടാക്കും. 
❇ _ക്രെഡിറ്റ്‌ കാർഡ് ട്രാക്കിംഗ്_ 
ക്രെഡിറ്റ്‌ കാർഡ് ചിലവുകൾ ട്രാക്ക് ചെയ്യാൻ ചില സൗകര്യങ്ങളുണ്ട്., ഇത് നിങ്ങളുടെ ചിലവുകൾ കുറയ്ക്കാൻ സഹായകമാവാം… 
ചുവടെ പറയുന്ന മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് ക്രെഡിറ്റ്‌ കാർഡ് ട്രാക്കിംഗ് നടത്താം ;
_1) ആപ്ലിക്കേഷനുകൾ_  
നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡ് തുകകൾ ചിലവാക്കുന്നത് മനസ്സിലാക്കാൻ പ്രേത്യേകം ആപ്ലിക്കേഷനുകൾ ഉണ്ട്. അത് ഡൗൺലോഡ് ചെയ്യാം. 
ഉദാഹരണത്തിന് : ബിൽ ഗാർഡ്,  ക്രെഡിറ്റ്‌ കാർഡ് എക്സ്പെൻസ് മാനേജർ,  ചെക്ക് ബുക്ക് പ്രോ മുതലായവ.
_2) ലോഗിൻ ഓൺലൈൻ_
ക്രെഡിറ്റ്‌ കാർഡ് ഇഷ്യു ചെയ്യുന്ന ബാങ്കുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ നിങ്ങൾക്ക് ഒരു ഓൺലൈൻ ലോഗിൻ ഐഡി നൽകുന്നതായിരിക്കും., ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ക്രെഡിറ്റ്‌ കാർഡിന്റെ ചിലവുകൾ പരിശോധിക്കാൻ കഴിയും. 
_3) ഓഫ് ലൈൻ_
ഓൺലൈൻ വഴി ക്രെഡിറ്റ്‌ കാർഡ് ചിലവുകൾ അറിയാൻ സാധിച്ചില്ലെങ്കിൽ വിഷമിക്കണ്ട, നിങ്ങളുടെ ഡയറിയിൽ റെക്കോർഡുകൾ എഴുതി ചിലവുകൾ ട്രാക്ക് ചെയ്യാം… ഒരു ഇടപാട് പൂർത്തിയായ ശേഷം ബാങ്ക് നിങ്ങൾക്ക് അയക്കുന്ന SMS നിർബന്ധമായും കുറിച്ചിടണം.
🔰 _സുരക്ഷ_
ക്രെഡിറ്റ്‌ കാർഡ് വഴി ഓൺലൈനായി പണം അടയ്ക്കുമ്പോൾ ബന്ധപ്പെട്ട വെബ്സൈറ്റുകൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അപരിചിത വെബ്സൈറ്റുകൾ ഒഴിവാക്കുക. അല്ലെങ്കിൽ, നിങ്ങൾ നൽകുന്ന കാർഡ് വിവരങ്ങൾ- ചോർത്തി പണം തട്ടുന്ന സൈറ്റുകളിൽ വീണുപോകും.
❇ _ആദായനികുതി വകുപ്പിന്റെ നിരീക്ഷണം_
ക്രെഡിറ്റ്‌ കാർഡ് വഴി നടത്തുന്ന ഓരോ സാമ്പത്തിക ഇടപാടും ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ വായ്പയുടെ തുകയ്ക്ക് അനുസൃതമായ വരുമാനം നികുതി റിട്ടേണിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസ് കൈപറ്റേണ്ടി വരും.
തയ്യാറാക്കിയത്, 
*മുരളീകൃഷ്ണൻ.കെ*
*9961424488*     
(സാമ്പത്തിക വിദഗ്ദൻ ആണ് ലേഖകൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: