പഴയങ്ങാടി മണ്ടൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച് 5 മരണം

പഴയങ്ങാടി മണ്ടൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച് 5 മരണം. 2 ബസ്സുകൾ കൂട്ടിയിടിക്കുകയായിരുന്നു. നിരവധി പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുന്നു. ടയർ പഞ്ചറായി റോഡ് സൈഡിൽ നിന്നും ആളെ ഇറക്കി ടയർ മാറ്റുന്നതിനിടയിൽ പിറകെ വന്ന ബസ് ഇടിക്കുകയായിരുന്നു. പാപ്പിനിശ്ശേരി സ്വദേശി മുസ്തഫയെ തിരിച്ചറിഞ്ഞു… മറ്റ് 4 പേരേ തിരിച്ചറിഞ്ഞില്ല. ഒരു സ്ത്രീയും 4 പുരുഷൻമാരുമാണ് മരണപ്പെട്ടത്

ബസ്സിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പിറകെ വന്ന ബസ്സിന് കൈ കാണിച്ചവരെയാണ് ബസ്സിടിച്ച് തെറിപ്പിച്ചത്. നാലു പേരെ തിരിച്ചറിഞ്ഞു മുസ്തഫ കെ (58) പാപ്പിനിശേരി സുജിത് (35) ചെറുകുന്ന്  മുസീദ് (18) ഏഴോം
സുബൈദ (35)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: