രാജ്കോട്ടിൽ ഇന്ത്യക്ക് 40 റൺസിന്റെ തോൽവി; പരമ്പര 1 -1 നിലനിർത്തി ന്യൂസിലാൻഡ് 

ഏഴിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മൽസരം നിർണായകമായി മാറും.
രാജ്കോട്ട്: രണ്ടാം ട്വന്റി 20 മത്സരത്തില് ന്യൂസിലന്ഡിന് ജയം. 40 റണ്സിനാണ് ഇന്ത്യയെ ന്യൂസിലന്ഡ് തോല്പ്പിച്ചത്. വിജയത്തോടെ പരന്പര 1 – 1 ന് സമനിലയിലാക്കാനും
ന്യൂസിലന്ഡിന് സാധിച്ചു.

പരന്പരയിലെ അവസാന മത്സരം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. 197 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യയ്ക്ക് 7 വിക്കറ്റിന് 156 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ. 65 റണ്സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോർ
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്ഡ് 2 വിക്കറ്റ് നഷ്ടത്തില് 196 റണ്സെടുത്തു. ഓപ്പണര് കോളിന് മണ്റോയുടെ സെഞ്ചുറി മികവിലാണ് ന്യൂസിലന്ഡ് കൂറ്റന് സ്കോറില് എത്തിയത്. മണ്റോയുടെ രണ്ടാം ട്വന്റി 20 സെഞ്ചുറിയാണ് ഇത്.
ആദ്യം ബാറ്റ് ചെയ്യാന് തീരുമാനിച്ച ന്യൂസിലന്ഡിന് മികച്ച തുടക്കമാണ് മാര്ട്ടിന് ഗുപ്ടിലും മണ്റോയും ചേര്ന്ന് നല്കിയത്. ഗുപ്ടില് 41 പന്തില് 45 റണ്സെടുത്തപ്പോള് മണ്റോ 58 പന്തില് 7 വീതം സിക്സും ഫോറും പറത്തി 109 റണ്സെടുത്തു. അരങ്ങേറ്റക്കാരന് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വേണ്ടി നാലോവറില് 53 റണ്സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ചാഹലിനാണ് രണ്ടാം വിക്കറ്റ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: