കണ്ണൂർ സിറ്റി സ്നേഹ സല്ലാപം നവ മാധ്യമ കൂട്ടായ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനവും സ്നേഹ സ്വാന്ത്വനവും ഞായറാഴ്ച.

കണ്ണൂർ: കണ്ണൂർ സിറ്റി സ്നേഹ സല്ലാപം നവ മാധ്യമ കൂട്ടായ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനവും സ്നേഹ സ്വാന്ത്വനവും ഒക്ടോബർ 9 ഞായറാഴ്ച നടക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടിഒ മോഹനൻ ഉദ്ഘാടനം ചെയ്യും. സ്നേഹ സ്വാന്ത്വനം ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം ഹാഫിസ് അനസ് മൗലവി നിർവഹിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സ്നേഹ സല്ലാപം നവ മാധ്യമ കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു കണ്ണൂർ സിറ്റിയിൽ നടത്തപ്പെടുന്ന ആസ്ഥാന മന്ദിരം ഉദ്ഘാടനം സ്നേഹ സാന്ത്വനവും പ്രോഗ്രാമിന്റെ സംഘാടക സമിതി കൂടി രൂപീകരിച്ചിട്ടുണ്ട്. സംഘാടക സമിതി ചെയർമാനായി റഫീഖ് കളത്തിലിനേയും പ്രോഗ്രാം കൺവീനറായി എംസി അബ്ദുൽ ഖല്ലാക്ക് എന്നിവരെയും തിരഞ്ഞെടുത്തു.