കണ്ണൂരിലെ ജനങ്ങൾക്ക് ഉത്സവ രാവുകൾ സമ്മാനിച്ചുകൊണ്ട് കണ്ണൂർ ദസറ ഇന്ന് കൊടിയിറങ്ങി.

കണ്ണൂർ കോർപ്പറേഷൻ കുടുംബശ്രീ അവതരിപ്പിച്ച 250 ഓളം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര യോടു കൂടിയാണ് ഇന്നത്തെ ആഘോഷത്തിന് തുടക്കം കുറിച്ചത്.

സമാപന സമ്മേളനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്വാഗതം പറഞ്ഞു. മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ.എം പി അബ്ദുസമദ് സമദാനി എം പി,
ടി പത്മനാഭൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ,
കെ വി സുമേഷ് എംഎൽഎ , പ്രശസ്ത സിനിമ കളറിസ്റ്റ് ലിജു പ്രഭാകർ, അഡ്വ.മാർട്ടിൻ ജോർജ്, അഡ്വ. അബ്ദുൽ കരീം ചെലേരി,
ഇറാം ഗ്രൂപ്പ്‌ സി ഇ ഒ അശോക് കുമാർ, കനറ ബാങ്ക് ഡിവിഷനൽ മാനേജർ റെജി ആർ ആർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ
പി ഷമീമ ടീച്ചർ,
എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, മുസ്‌ലിഹ് മഠത്തിൽ,
ടി രവീന്ദ്രൻ, പ്രകാശൻ പയ്യനാടൻ, അഷ്റഫ് ചിറ്റുള്ളി, അഡ്വ. ചിത്തിര ശശിധരൻ,
കെ പി രജനി,
പി ആർ സ്മിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ സ്വാഗത സംഘം ജന. കൺവീനർ കെ സി രാജൻ മാസ്റ്റർ നന്ദി പറഞ്ഞു.

തുടർന്ന് നിയാസ് കണ്ണൂർ അവതരിപ്പിച്ച വെറൈറ്റി ഡാൻസ്, ഡോ. ആര്യ ദേവി, ഡോ. പത്മജ അമർ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം എന്നിവ അരങ്ങേറി.

പ്രശസ്ത ഗായകൻ അസ്ലം മുംബൈ നയിച്ച അസ്ലം നൈറ്റ് ആസ്വാദരെ ആവേശത്തിലാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: