ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച്; യുവതിക്ക് ഗുരുതരം.

പയ്യന്നൂർ: ദേശീയപാതയിൽ കോത്തായി മുക്കിൽ സ്കൂട്ടിയുംബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരായ യുവതിക്കും മക്കൾക്കും പരിക്കേറ്റു. പയ്യന്നൂർ ബോയ്സ് സ്കൂൾ അധ്യാപകൻ കോറോം കൊക്കോട്ടെ വിനോദിൻ്റെ ഭാര്യയും ജില്ലാ ആശുപത്രിയിൽ നഴ്സുമായ ഷീജ (36)ക്കും മക്കൾക്കുമാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഷീജയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. കോത്തായി മുക്കിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം.ഇതേ തുടർന്ന് ദേശീയപാതയിൽ കുറച്ചു നേരം വാഹന ഗതാഗതവും നിലച്ചു. ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ പയ്യന്നൂർ സഹകരണാശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ
ബൈക്ക് യാത്രികരായ കരിവെള്ളൂർ കുണിയൻ സ്വദേശികൾക്ക് നിസാര പരിക്കേറ്റു.വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസ് അപകടത്തിൽപ്പെട്ടവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.