അഴീക്കോട് മീൻ കുന്നിൽ വീടിനും വാഹനത്തിനും നേരെ അക്രമം

വളപട്ടണം: ഇരുട്ടിൻ്റെ മറവിൽ വീടിനും വാഹനത്തിനും നേരെ അക്രമം. അഴീക്കോട് മീൻ കുന്നിലെ ബാബുവിൻ്റെ വീടിനും വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന് നേരെയുമാണ് അക്രമം നടന്നത്.ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. കല്ലേറിൽവീടിൻ്റെ ജനൽ ഗ്ലാസുകളും മുറ്റത്ത് നിർത്തിയ സ്കൂട്ടറും തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.