സ്തനാർബുദ , ഗർഭഗളാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്

ഇരിട്ടി: മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി എം.ജി. കോളേജ് എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്തനാർബുദ , ഗർഭഗളാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഹർഷ ഗംഗാധരൻ ക്‌ളാസ് നയിച്ചു. നവംബർ 6 ന് സംഘടിപ്പിക്കുന്ന സ്തനാർബുദ ഗർഭ ഗളാശയ ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പിന്റെ മുന്നോടിയായി ക്യാമ്പിലെ പൊതുജന പങ്കാളിത്തം ഉറപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടായിരുന്നു ക്‌ളാസ്. എൻ സി സി കേഡറ്റുളെക്കൂടാതെ കോളേജ് പരിസരത്തെ ഇരിട്ടി മുൻസിപ്പൽ വാർഡ് കൗൺസിലർമാർ, ആശാ വർക്കർമാർ , പൊതുജനങ്ങൾ എന്നിവർ ക്‌ളാസിൽ പങ്കെടുത്തു. എൻ സി സി ഓഫീസർ ക്യാപ്റ്റൻ (ഡോ) ജിതേഷ് കൊതേരി, വാർഡ് കൗൺസിലർമാരായ സിൻന്ദു പ്രകാശൻ , പി.പി. ജയലക്ഷ്മി, സമീർ പുന്നാട്, സി. കെ. അനിത , എൻ സി സി കേഡറ്റ്സ് ശ്രേയ, ടി.പി. അഭിനന്ദ്, ആർ. അഭിഷേക് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: