കണ്ണൂർ ദസറ സമാപനം ഇന്ന്

കഴിഞ്ഞ 8 ദിവസമായി കണ്ണൂർ കലക്ടറേറ്റു മൈതാനിയിൽ നടന്നുവരുന്ന കണ്ണൂർ ദസറയുടെ സമാപന സമ്മേളനം നാളെ വൈകുന്നേരം 5.30 ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

ഡോ. അബ്ദുസമദ് സമദാനി എംപി,
ടി പത്മനാഭൻ,
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ. വി സുമേഷ് എംഎൽഎ
എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

തുടർന്ന് ഭരതനാട്യം, വെറൈറ്റി ഡാൻസ് എന്നിവക്ക്‌ ശേഷം അസ്‌ലം മുംബൈ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

സമാപന സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് വൈകുന്നേരം
4.30ന് കലക്ടറേറ്റു മൈതാനിൽ കണ്ണൂർ കോർപറേഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 200 ലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: