പയ്യന്നൂർ വെള്ളൂരിൽ ജ്വല്ലറിയിൽ മോഷണശ്രമം: യുവാവ് പിടിയിൽ

5 / 100

പയ്യന്നൂർ:ജ്വല്ലറിയിൽ മോഷണശ്രമം യുവാവ് പിടിയിൽ.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വെള്ളൂർ കലുങ്കിൽ ദേശീയ പാതയ്ക്കു സമീപത്തെ ഐശ്വര്യ ജ്വല്ലറിയിൽ മോഷണശ്രമം നടന്നത്. മോഷണം നടത്താനെത്തിയ ഗുജറാത്തിലെ ഗോദ്രാ ജില്ലയിലെ സഫ്രജ് (40)നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ജ്വല്ലറിക്ക് മുന്നിലെത്തിയ മോഷ്ടാക്കൾ കടയുടെ മുന്നിൽ സ്ഥാപിച്ച സി.സി.ക്യാമറയും ഷട്ടറിൻ്റെ ലോക്കും തകർത്ത് ജ്വല്ലറിക്കകത്ത് കയറുകയുമായിരുന്നു.

ക്യാമറ തകർത്തതിനെ തുടർന്ന് ജ്വല്ലറി ഉടമയായ കണിയേരി സ്വദേശി എം.വി ജയൻ്റെ ഫോണിൽ അലാറാം അടിയുകയും സംശയം തോന്നിയ ജയൻ ജ്വല്ലറിക്കകത്തെ ക്യാമറ ഫോണിൽ റൊട്ടേഷൻ ചെയ്തപ്പോഴാണ് കടയിൽ രണ്ട് പേർ കയറിയതായി കണ്ടത്. ഉടനെ ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി കടയിലെത്തിയപ്പോൾ രണ്ട് പേർ കടയിൽ നിന്നും ഇറങ്ങി ഓടുകയും, ഇവരെ പിന്തുടർന്ന നാട്ടുകാർ ഒരാളെ പിടികൂടിയെങ്കിലും മറ്റേയാൾ രക്ഷപ്പെടുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ എസ്.ഐ ഷറഫുദ്ദീനും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: