വയറെരിയുന്നവർക്ക് ‘ഹൃദയപൂർവം’ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഡി വൈ എഫ് ഐ മരുതായി മേഖല കമ്മിറ്റിയുടെ പൊതിച്ചോർ വിതരണം

വയറെരിയുന്നവരുടെ മിഴി നനയാതിരിക്കട്ടെ എന്ന സന്ദേശവുമായി ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഡി വൈ എഫ് ഐ മരുതായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഗവ.ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പൊതിച്ചോർ വിതരണം നടത്തി. മരുതായി,മണ്ണൂർപറമ്പ്,പെരിയച്ചൂർ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം ഡി വൈ എഫ് ഐ ലോക്കൽ കമ്മിറ്റി മെമ്പർ സി മനോജ് നിർവഹിച്ചു.മേഖലാ സെകട്ടറി വിജേഷ് സംസാരിച്ചു.

pothichor

pothichor 2

pothichor 3

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: