കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഓടിയില്ല; യാത്രക്കാർ വലഞ്ഞു

കാടാച്ചിറ: കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഓടാത്തതിനാൽ കാടാച്ചിറ-മമ്മാക്കുന്ന് റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. രണ്ടുദിവസമായി രാവിലെ തലശ്ശേരിയിൽനിന്ന് പുറപ്പെടുന്ന ബസ്സുകൾ ഓടുന്നില്ല. രാവിലെ 8.25-നും 8.45-നും തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന ബസ്സുകളാണ് ഓടാത്തത്. ബസ്സുകൾക്കായി സ്റ്റോപ്പിൽ കാത്തുനിന്ന നിരവധി യാത്രക്കാർക്ക് ജോലിസ്ഥലങ്ങളിലെത്താൻ കഴിഞ്ഞില്ല. മേലൂർ, മമ്മാക്കുന്ന്, ചിറക്കുനി ഭാഗങ്ങളിലുള്ളവരാണ് ബസ്സുകിട്ടാതെ വലഞ്ഞത്. ഇവർക്ക് മീത്തലെപ്പീടികവഴി കണ്ണൂരിലേക്ക് പോകേണ്ടിവന്നു.
കാടാച്ചിറ, ചാല, ചാലക്കുന്ന് ഭാഗങ്ങളിൽ ജോലിക്കെത്തുന്ന നിരവധി യാത്രക്കാർ ഈ ബസ്സുകളിലാണ് സ്ഥിരം യാത്രചെയ്യാറുള്ളത്. ബസ്സില്ലാത്തതിനാൽ ചിലർ അവധിയെടുത്തു.മറ്റുചിലർ കിട്ടിയ വാഹനങ്ങളിൽ കയറിപ്പറ്റി. ഈ ബസ്സുകളാണ് വൈകീട്ട് കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോകുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: