സർക്കാർ അനാസ്ഥ: ക്ഷീര മേഖലയിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ

കണ്ണൂർ: AIUWC.ക്ഷീര മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കുളള ആനുകൂല്യങ്ങൾ പല കാരണങ്ങൾ പറഞ്ഞ് തടഞ്ഞുവെക്കുന്നതിനെതിരെയും, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ സർക്കാർ ഇടപെടലുകൾ ആവശ്യമാണെന്നും അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ ആവശ്യപ്പെട്ടു. ചക്കരക്കൽ മേഖലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ചടങ്ങിൽ ശശി പാളയത്ത് അധ്യക്ഷത വഹിച്ചു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോഹരൻ ചാല,ജില്ലാ വൈസ് പ്രസിഡന്റ് R.P ഷഫീഖ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ്,എന്നിവർ പ്രസംഗിച്ചു.AIUWC മണ്ഡലം പ്രസിഡന്റ് അജീഷ് സ്വാഗതവും ടി.സജീവൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: