രോഗങ്ങൾ പരത്തി ആധുനിക മത്സ്യമാർക്കറ്റ്

കണ്ണൂർ: മത്സ്യമാർക്കറ്റിലെ മലിനവെള്ളം നൽകുന്നത് രോഗങ്ങൾ. ടാങ്കിൽനിന്ന് പുറത്തേക്കൊഴുകുന്ന മലിനജലം മാർക്കറ്റിനെ രോഗകേന്ദ്രമാക്കുന്നു. മീൻവെള്ളമടക്കമുള്ളവ കഴുകി സംഭരിക്കുന്ന ടാങ്കുകൾ നിറഞ്ഞ്, വെള്ളം പുറത്തേക്ക് വന്നതാണ് കാരണം. മീൻജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ പുഴുക്കളുമുണ്ട്. ടാങ്ക് നിറഞ്ഞാൽ മാറ്റണം. എന്നാൽ, ഇതുവരെ മാറ്റിയിട്ടില്ല. വലിയ പ്രതീക്ഷയോടെ തുറന്ന ആധുനിക മത്സ്യമാർക്കറ്റ് ശുചിത്വത്തിന്റെ കാര്യത്തിൽ വിൽപ്പനക്കാരെയും ജനങ്ങളെയും ദുരിതത്തിലാക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാത്തതിന്റെ ഉദാഹരണമായി മാലിന്യടാങ്കും ബയോഗ്യാസ് പ്ലാന്റും കാണാം. ടാങ്കിൽ ഉൾക്കൊള്ളാവുന്നതിലധികം അളവിൽ മീൻവെള്ളം നിറഞ്ഞുകവിഞ്ഞു. അതാണ് സ്ലാബിനുള്ളിലൂടെ പുറത്തേക്ക് വരുന്നത്. ടാങ്ക് ക്ലീനാക്കുകയാണ് പരിഹാരം.
മലിനജലം നിറഞ്ഞ ടാങ്കുകളിൽനിന്ന് അവ നീക്കംചെയ്യാൻ കോർപ്പറേഷൻ തീരുമാനിച്ചതായി കൗൺസിലർ ആർ.രഞ്ജിത് പറഞ്ഞു. ഇത് നീക്കംചെയ്യാനുള്ള ഏജൻസിയെ കിട്ടാത്തതാണ് പ്രശ്നം. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഓവുചാൽ പദ്ധതിയിൽ ഇതിലെ മലിനജലവും ഒഴുക്കിവിടാനുള്ള നടപടി ആലോചിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: