ഇനിയും തുരന്നുതീർക്കരുതേ: മലയോര പ്രദേശങ്ങളിലെ ക്വാറികൾക്കെതിരെ സമരവുമായി വീണ്ടും ജനങ്ങൾ

കണ്ണൂർ: മലയോര പ്രദേശങ്ങളിലെ ക്വാറികൾക്കെതിരെ സമരവുമായി വീണ്ടും ജനങ്ങൾ. പ്രളയത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ക്വാറികളുടെ പ്രവർത്തനം കഴിഞ്ഞയാഴ്ച വീണ്ടും തുടങ്ങിയതോടെയാണു സമരവുമായി ജനങ്ങൾ രംഗത്തിറങ്ങുന്നത്.
നേരത്തെ ചില മേഖലകളിൽ ഒറ്റപ്പെട്ടു നടന്നിരുന്ന സമരങ്ങൾക്കു പകരം വിവിധ പ്രദേശങ്ങളിലെ ദുരിതബാധിതർ മുഴുവൻ ഒരുമിച്ചു സമരത്തിൽ പങ്കെടുക്കുന്ന നിലയിലേക്കാണു മുന്നോട്ടു പോകുന്നത്. പ്രളയബാധിത മേഖലകളിലെ ക്വാറികൾ അടച്ചുപൂട്ടാൻ തയാറായില്ലെങ്കിൽ ക്വാറികൾ തടയേണ്ടി വരുമെന്നു സമരരംഗത്തുള്ളവർ വ്യക്തമാക്കുന്നു. ശുദ്ധജലക്ഷാമം രൂക്ഷമായതോടെ സ്ത്രീകൾ അടക്കം സമരരംഗത്തിറങ്ങുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: