കരുണ വറ്റാത്ത സുമനസ്സുകളുടെ സഹായം തേടുന്നു..

6 / 100

 

വളരെ വിഷമമേറിയ, വലിയൊരു രോഗത്തിന് അടിമപ്പെട്ട ഒരു സഹോദരിയുടെ കാര്യം അറിയിക്കാനാണ് ഈ പോസ്റ്റ്. ഇതോടനുബന്ധിച്ചുള്ള ഫോട്ടോയിൽ കാണുന്ന ശ്രീമതി രഷീജ സി.എൻ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കോട്ടയം പൊയിലിൽ ആണ് താമസിക്കുന്നത് . റഷീജയുടെ വലതു കണ്ണിൻറെ കാഴ്ച ശക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ. കാഴ്ച മങ്ങുന്ന രോഗം കാരണം പല ആശുപത്രികളും കയറിയിറങ്ങി ചികിത്സ തേടി. ഒടുവിൽ എറണാകുളം അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് കണ്ണിനെ ബാധിച്ച ട്യൂമറാണ് രോഗകാരണം എന്ന് കണ്ടുപിടിച്ചത്. അൽപം പുറത്തേക്ക് തള്ളി വരുന്ന വലതുകണ്ണിന് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്നും താമസിച്ചാൽ ഇടതു കണ്ണിന്റെ കാഴ്ചശക്തി കൂടി നഷ്ടപ്പെടുമെന്നും ട്യൂമർ തലച്ചോറിനെ ബാധിക്കുമെന്നും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം തുടർ ചികിത്സ ഏറെ വൈകി. ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി ഏകദേശം രണ്ടര ലക്ഷം രൂപ വരെ ചെലവ് വരും. സാമ്പത്തികമായി വളരെ പ്രയാസം ഉള്ളതിനാൽ ശസ്ത്രക്രിയ നടത്താൻ പറ്റിയില്ല. റഷീജയുടെ ഭർത്താവിന് കൂലി പണിയാണ്. മാത്രമല്ല, അദ്ദേഹം ഒരു അപസ്മാര രോഗി കൂടിയാണ്, കൊവിഡ് കാരണം ജോലി ഒന്നുമില്ലാത്ത അവസ്ഥയിലുമാണ് .അമ്മയും രണ്ടു ചേച്ചിമാരും മാത്രമുള്ള റഷീജയുടെ ഒരു ചേച്ചിയുടെ ഭർത്താവ് കുറച്ചു മാസങ്ങൾക്കു മുമ്പ് മരണപ്പെട്ടു. മറ്റൊരാൾക്ക് കൂലിപ്പണിയാണ്. അതുകൊണ്ട് അവരുടെ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറത്താണ് ഈ ശസ്ത്രക്രിയ. ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോൾ കൊവിഡ്‌ പ്രതിസന്ധി കാരണം സൗജന്യ ചികിത്സയ്ക്ക് താമസം വരുമെന്ന് അറിയിച്ചിരുന്നു. ഉദാരമനസ്കരായ എല്ലാ സഹോദരരും റഷീജയെ സഹായിക്കണം എന്നു വിനീതമായി അപേക്ഷിക്കുന്നു.

_റഷീജയുടെ ബാങ്ക് അക്കൗണ്ട് നമ്പർ:_

RASHEEJA. C.N.

CHALIL NADUKKANDI PARAMBIL

KOTTAYAM POIL

PATHAYAKUNNU.P.O

KANNUR.

Ph. 9656924676

____________________________________

Acc. No. 40697101042146

IFSC code .KLGB0040697

MICR code. 670480117

Kerala Gramin bank

Mambaram branch..

KANNUR dt.

____________________________________

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: