അഞ്ചരക്കണ്ടി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പ്രതി പശുവിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പിടിയില്‍

11 / 100 SEO Score

കണ്ണൂർ :അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്‍്റ് കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കാസര്‍ഗോഡ് സ്വദേശി പിടിയിലായി. മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാന്‍ സൈനുദ്ദീനാണ് ബദിയടുക്ക പോലീസിന്‍്റെ പിടിയിലായത്. പശുവിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇന്ന് രാവിലെയാണ് ഇയാള്‍ ബദിയടുക്ക പോലീസിന്‍്റെ പിടിയിലായത്.

ആഗസ്റ്റ് 24 നായിരുന്നു ഇയാള്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്‍്റ് സെന്‍ററില്‍ നിന്നും രക്ഷപ്പെട്ടത്.

എടക്കാട് സ്റ്റേഷന്‍ പരിധിയിലെ മുഴപ്പിലങ്ങാട് നിന്ന് ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ കടന്നു കളഞ്ഞത്. തുടര്‍ന്ന് കാസര്‍ഗോഡ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത എടക്കാട് പോലീസിന് കൈമാറിയിരുന്നു. ബൈക്ക് മോഷണ കേസില്‍ റിമാന്‍്റിലായ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കോവിഡ് ട്രീറ്റ്മെന്‍്റ് സെന്‍്ററില്‍ പ്രവേശിപ്പിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലോറി മോഷണ കേസിലും പ്രതിയാണ് റംസാന്‍ സൈനുദ്ദീന്‍. ഈ കേസില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് നേരത്തെ തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

——————————

*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: