കരിപ്പൂരില്‍ പിടികൂടിയ മരുന്നുകള്‍ തീവ്രവാദികള്‍ക്ക് നല്‍കാന്‍ ശേഖരിച്ചത് , കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ പണവും നിരോധിത മരുന്നുകളും മയക്കുമരുന്നുകളും എത്തിക്കുന്നുവെന്ന് സംശയം. വിമാനത്താവളങ്ങളില്‍ അടുത്തിടെ പണവും നിരോധിതമരുന്നും പിടിച്ചെടുത്തത് സംബന്ധിച്ച അന്വേഷണം എത്തുന്നത് ഇത്തരം കേന്ദ്രങ്ങളിലേക്കാണെന്നാണ് സൂചന.ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടിയ നിരോധിത മരുന്നുകള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം. ഐസിസ്, അല്‍ഖ്വായ്ദ തീവ്രവാദ ഗ്രൂപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ മെത്താഫൈറ്റമിനാണ് പിടികൂടിയത്. ഇന്നലെ പിടികൂടിയ 530 ഗ്രാം മരുന്നിന് രണ്ടേമുക്കാല്‍ കോടിയോളം വില വരുമെന്നാണ് നര്‍ക്കോട്ടിക് വിഭാഗം പറയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ കൊറ്റാളി കുഞ്ഞിപ്പള്ളി വീട്ടില്‍ ജാബിര്‍ (26) പിടിയിലായി.ഇയാളുടെ സഹായിയായി ഉണ്ടായിരുന്ന മറ്റൊരാള്‍ വിദേശത്തേക്ക് കടന്നു. ജാബിറിനെ ചോദ്യംചെയ്ത് വരികയാണ്. രക്ഷപ്പെട്ട യുവാവിനെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങി. ഹവാലപ്പണം പോലെ തന്നെ സംസ്ഥാനത്തേയ്ക്കുള്ള സ്വര്‍ണ കടത്തും വര്‍ദ്ധിച്ചിട്ടുണ്ട്.2002 ല്‍ കേരളത്തിലേയ്ക്ക് 703 കോടി ഹവാല പണമാണ് എത്തിയത്. 2013 ലാകട്ടെ ഇത് 20 മടങ്ങില്‍ അധികം വര്‍ദ്ധിച്ചു. ഈ പണത്തില്‍ വലിയൊരു പങ്കും ചില പ്രത്യേക സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും വേണ്ടി ഉപയോഗിയ്ക്കപ്പെടുന്നു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഹവാല നെറ്റ്‌വര്‍ക്ക് സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വളരെയധികം ശക്തി പ്രാപിച്ചതായി റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ വിലയിരുത്തലുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: