ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ എ​ടി​എ​മ്മു​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​തൈ ; പണം വീഴുന്നത് തറയിലേക്ക്

ക​ണ്ണൂ​ര്‍: എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍​നി​ന്നു പ​ണ​മെ​ടു​ക്കുമ്പോൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന​തു വ്യാ​പ​ക​മാ​കു​ന്നു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ നി​ര്‍​മി​ച്ച എ​ടി​എ​മ്മു​ക​ളി​ല്‍​നി​ന്നാ​ണ് പ​ണ​മെ​ടു​ക്കുമ്പോൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന​ത്. ചി​ല​പ്പോ​ള്‍ പ​ണം വ​രു​വാ​ന്‍ മി​നി​റ്റു​ക​ളോ​ളം താ​മ​സ​മെ​ടു​ക്കും. ഈ ​സ​മ​യം ഇ​ട​പാ​ടു​കാ​ര​ന്‍ പ​ണം കി​ട്ടു​ക​യി​ല്ലെ​ന്ന് വി​ചാ​രി​ച്ച്‌ പു​റ​ത്തേ​ക്ക് പോ​വു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ മി​നി​റ്റു​ക​ള്‍​ക്ക​കം പ​ണം പു​റ​ത്ത് വ​ന്നു ത​റ​യി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്യും.നേ​ര​ത്തെ എ​ടി​എ​മ്മു​ക​ളി​ല്‍​നി​ന്ന് ഇ​ട​പാ​ടു​കാ​ര്‍ പു​റ​ത്തു​വ​രു​ന്ന പ​ണം ട്രേ​യി​ലെ​ത്തി അ​വി​ടെ നി​ന്ന് എ​ടു​ക്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ര്‍ ചെ​ട്ടി​പ്പീ​ടി​ക​യി​ലെ എ​സ്ബി​ഐ എ​ടി​എം കൗ​ണ്ട​റി​ല്‍ പ​ണ​മെ​ടു​ക്കാ​ന്‍ ചെ​ന്ന ഇ​ട​പാ​ടു​കാ​ര​ന്‍ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ ത​റ​യി​ല്‍ കി​ട​ക്കു​ന്ന​താ​യി കാ​ണു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി പ​ണം കൈ​മാ​റു​ക​യും ചെ​യ്തു. അ​ഞ്ഞൂ​റി​ന്‍റെ 20,000 രൂ​പ​യാ​യി​രു​ന്നു ചി​ത​റി​ക്കി​ട​ന്നി​രു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: