ഓണക്കാലത്തും പൂത്തുലയാതെ കേരളം

കേരളത്തിലെ പൂവിപണിയില്‍ നിന്ന് തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും കോടികള്‍ ഒഴുകുമ്ബോഴും കേരളത്തില്‍ പുഷ്പകൃഷിക്ക് വേരുറയ്ക്കുന്നില്ല. ശാസ്ത്രീയമായി കൃഷിയിറക്കാന്‍ തയ്യാറാകാത്തതും ഇടനിലക്കാരുടെ ചൂഷണവും കാരണം മലയാളി കര്‍ഷകര്‍ പുഷ്പകൃഷിയില്‍ നിന്ന് പിന്മാറുമ്ബോള്‍ വന്‍ഡിമാന്റാണ്‌ വിപണിയില്‍ .ചിങ്ങമാസമാണ് കേരളത്തില്‍ പൂക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള മാസം. ഒാണക്കാലത്തെ ആവശ്യങ്ങക്ക് മാത്രമല്ല,​ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന മാസമായതുകൊണ്ടും പൂക്കള്‍ക്ക് ആവശ്യക്കാര്‍രേറെയാണ് . നാട്ടില്‍ ആവശ്യത്തിന് പൂക്കള്‍ കിട്ടാനില്ലാത്തതുകൊണ്ട് എല്ലാം തമിഴ്നാട്ടില്‍ നിന്ന് വരണം. ജമന്തി, വാടാമല്ലി, ചെണ്ടുമല്ലി, അരളി, റോസ്, ഡാലിയ, മുല്ല, അരളി, റോസ്, കോഴിവാലന്‍. ഇവയൊക്കെയാണ് ഡിമാന്‍ഡ് കൂടിയ ഇനങ്ങള്‍.മൂന്നു മുതല്‍ അഞ്ചു വരെ ടണ്‍ കയറ്റാവുന്ന ലോറികളിലാണ് അതിര്‍ത്തിക്കപ്പുറത്തു നിന്ന് പൂക്കള്‍ എത്തിക്കുന്നത് . ചിങ്ങം പിറന്നതോടെ വിവിധ ജില്ലകളിലേക്കായി ദിവസവും ശരാശരി നൂറു ലോഡ് പൂക്കളെത്തും. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആവശ്യക്കാരേറെ എന്ന് പുഷ്പവ്യാപാര രംഗത്തെ ഏജന്റുമാര്‍ പറയുന്നു. തമിഴ്നാട്- കര്‍ണാടക ലോബികളാണ് വില നിശ്ചയിക്കുന്നത്. ഇടുക്കി,​ വയനാട് ജില്ലകളില്‍ ചെറിയ തോതില്‍ പൂക്കൃഷിയുണ്ടെങ്കിലും കേരളത്തിന്റെ ആവശ്യത്തിന്റെ പത്തിലൊന്നു പോലും ഇവിടങ്ങളില്‍ നിന്ന്കിട്ടാറില്ല .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: