കണ്ണാടി പറമ്പ് പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം

കണ്ണാടി പറമ്പ് പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം. പുല്ലൂപ്പി പാലത്തിന്റെ അടിയിൽ മാലിന്യം തള്ളുന്നത് കൊണ്ട് പുല്ലൂപ്പി മേഖലയിലാണ് കൂടുതലായും തെരുവുനായ്ക്കളെ കണ്ടുവരുന്നത്.

ഇവയെ പേടിച്ച് ഇതുവഴി നടന്നുപോവാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്. പ്രഭാതസവാരിക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും ഭയന്നാണ് യാത്ര ചെയ്യുന്നത്. വീടുകളുടെ പുറത്ത് അഴിച്ചുവയ്ക്കുന്ന ചെരുപ്പുകൾ കടിച്ചെടുത്ത് കൊണ്ടുപോവുന്നത് പതിവായി. വീട്ടുവരാന്തയിലെ വിരി കടിച്ചു കീറുന്നതായും പരിസരവാസികൾ പരാതിപ്പെട്ടു

മാത്രവുമല്ല ഇവ കഴിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ വിളയാട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട് കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം ഇരുട്ടിന്റെ മറവിൽ തള്ളുന്നു

ഇത് ഭക്ഷിക്കാനായി തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നതോടെ ഇതുവഴിയുള്ള യാത്ര അപകടകരമായി മാറുകയാണ്. നായ്ക്കൾ കുറുകെ ചാടുന്നതുമൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാനും സത്യതകൂടുതലാണ്

അധികൃതരുടെ ഭാഗത്തുനിന്ന് എത്രയുംവേഗം നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പടം പുല്ലൂപ്പി പാലത്തിന് സമീപത്തുള്ള മാലിന്യം

✍️-. അനീസ് കണ്ണാടിപറമ്പ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: