പ്രളയക്കെടുതിക്ക് ശേഷം എലിപ്പനി ഭീതിയും: കണ്ണൂരില്‍ ഒരു മരണം;അഞ്ചുപേര്‍ ചികിത്സയില്‍

കണ്ണൂര്‍:എലിപ്പനി ബാധിച്ചെന്ന സംശയത്തില്‍ ജില്ലയില്‍ അഞ്ചുപേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ്.

ഞായറാഴ്ചയുണ്ടായ ഒരു മരണവും എലിപ്പനിബാധയെന്ന സംശയ ഭീതിയിലാണ്. നേരത്തെ പ്രളയത്തിന് ശേഷം എലിപ്പനിയ്ക്കെതിരെ അതീവജാഗ്രത വേണമെന്ന പ്രഖ്യാപനമുണ്ടായ ജില്ലകളിലൊന്നാണ് കണ്ണൂര്‍.
എടക്കാട് ആറ്റടപ്പ സ്വദേശി പ്രകാശനാണ് (55) ആണ് ഞായറാഴ്ച മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഈ മരണം എലിപ്പനി ബാധ മൂലമാണെന്നുള്ള സംശയത്തിലാണ് ഇതുവരെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇരിവേരി, ചിറക്കല്‍, ചിറ്റാരിപ്പറമ്പ്, കൊട്ടിയൂര്‍, എളയാവൂര്‍ എന്നിവിടങ്ങളിലാണ് എലിപ്പനിയെന്ന് സംശയിക്കുന്ന മറ്റ് അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്സിസൈക്ലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. കേളകം, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ഉള്‍പ്പെടെയുള്ളവ ധരിക്കണം.
പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും രോഗാവസ്ഥയെ ഗുരുതരാവസ്ഥയിലെത്തിക്കും. എല്ലാ ക്യാമ്പുകളിലും രക്ഷാ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ ഗുളികകള്‍ ആരോഗ്യ വകുപ്പ് വ്യാപകമായി നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നതായി ആരോഗ്യ വകുപ്പിന് പിന്നീടുള്ള നിരീക്ഷണത്തില്‍ ബോധ്യമായി. അവര്‍ എത്രയും വേഗം ആഹാരത്തിന് ശേഷം ഗുളിക കഴിക്കേണ്ടതാണെന്നും അറിയിച്ചു.

ജാഗ്രതാ നിർദ്ധേശങ്ങൾ

Leptospirosis (എലിപ്പനി) കേരളത്തിൽ ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.ഏകദേശം 40 മരണങ്ങൾ ഒരാഴ്ചക്കുളിൽ സംഭവിച്ചു. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗം നമുക്ക് വരുതിയിലാക്കാം.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) നിർദ്ദേശങ്ങൾ.

⭕1-2 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ.ഒത്തിരി നേരം പുറത്തു വെച്ച ആഹാരം കഴിക്കരുത്.മലിന ജലത്തിൽ ഇരുന്ന ഈച്ച എലിപ്പനി പകർത്താം

⭕വീട് ശുചികരിക്കുമ്പോൾ നിർബന്ധമായും കയ്യുറയും ഷൂസും ധരിക്കുക

⭕മുറിവുണ്ടെങ്കിൽ അതു കവർ ചെയ്യുക.മുറിവിൽ മലിന ജലം തട്ടാതെ ശ്രദ്ധിക്കുക

⭕മൃഗങ്ങളെ തൊടുകയാണെങ്കിൽ കൈ സോപ്പും വെള്ളവുമായി നല്ലവണ്ണം കഴുകുക.

⭕എലിപ്പനി ലക്ഷണങ്ങൾ-ശക്തമായ പനി,തലവേദന,കണ്ണിൽ ചുവപ്പു,വയറുവേദന,മഞ്ഞപിത്തം.ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടുക.

⭕സ്വയം ചികിത്സയും നാടൻ ചികിത്സയും ഒഴിവാക്കുക

പ്രളയ ജലത്തിൽ സമ്പർക്കം ഉണ്ടായാൽ നിർബന്ധമായി കഴിക്കേണ്ട കുളികകൾ

🛑മുതിർന്നവർ doxycycline 200mg ഗുളിക ആഹാരത്തിനു ശേഷം ആഴ്ചയിലൊരിക്കൽ വെച്ചു ആറാഴ്ച കഴിക്കുക

🛑8-12 വയസുള്ള കുട്ടികൾ doxycycline 200mg ഗുളിക ആഹാരത്തിനു ശേഷം ആഴ്ചയിലൊരിക്കൽ വെച്ചു ആറാഴ്ച കഴിക്കുക

🛑2-8 വയസുള്ള കുട്ടികൾ doxycycline 4mg/kg ഗുളിക ആഹാരത്തിനു ശേഷം ആഴ്ചയിലൊരിക്കൽ വെച്ചു ആറാഴ്ച കഴിക്കുക

🛑doxycycline ഗുളിക കഴിക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പും,ശേഷവും പാലോ പാൽ അനുബന്ധമായ ആഹാരമോ നൽകരുത്.

🛑2 വയസിനു താഴെയുള്ള കുട്ടികൾ Azithromycin സിറപ്പ് 10Mg/kg വെറും വയറ്റിൽ മൂന്നു ദിവസം കൊടുക്കുക

🛑ഗർഭിണികൾ & മുലയൂട്ടുന്ന അമ്മമാർ Azithromycin 500mg ടാബ്ലറ്റ് വെറും വയറ്റിൽ മൂന്നു ദിവസം കൊടുക്കുക.

രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക- രോഗങ്ങളിൽ നിന്നു രക്ഷനേടുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: