മാനസിക അസ്വാസ്ഥ്യത്താൽ അലഞ്ഞ് തിരിഞ്ഞ് നടന്ന സ്ത്രീക്ക് പിണറായി ജനമൈത്രി പോലീസ് ആശ്രയമൊരുക്കി

കഴിഞ്ഞ 30 വർഷത്തിലധികമായി മമ്പറം, കായലോട്, തലശ്ശേരി എന്നിവിടങ്ങളിൽ മാനസിക അസ്വാസ്ഥ്യം കാരണം

അലഞ്ഞ് തിരിഞ്ഞ് നടന്ന മധ്യവയസ്കയായ സ്ത്രീക്ക് പിണറായി ജനമൈത്രി പോലീസ് ആശ്രയമൊരുക്കി. പന്തക്കപ്പാറയിലെ പ്രമുഖ കുടുംബത്തിലെ വിദ്യാസമ്പന്നയായ സ്ത്രീ വർഷങ്ങളായി തെരുവിൽ അലയുകയായിരുന്നു. ജനമൈത്രി ഗൃഹസന്ദർശന പരിപാടിക്കിടെ ഇവരെപ്പറ്റി അറിയാനിടയായ പിണറായി പോലീസ് നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് പ്രസ്തുത സ്ത്രീയെ കണ്ടെത്തി കണ്ണൂർ ഗവ: ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സിപ്പിക്കാനും തുടർന്ന് മാനസിക രോഗ ചികിത്സക്കായി വാരം ഹോളി മൗണ്ട് മാനസിക പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിണറായി അഡി.എസ്.ഐ.വിനോദ് , ജനമൈത്രി സി.ആർ.ഓ ശ്രീനിവാസൻ, ബീറ്റ് ഓഫീസർമാരായ രാജേഷ്, ബിന്ദു എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: