ദേശീയപാതയിൽ കീച്ചേരി ബസ് സ്റ്റോപ്പിനു സമീപത്തുവച്ചു കൈത്തറി തൊഴിലാളി ബൈക്കിടിച്ചു മരിച്ചു
കല്യാശേരി: ദേശീയപാതയിൽ കീച്ചേരി ബസ് സ്റ്റോപ്പിനു സമീപത്തുവച്ചു ബൈക്കിടിച്ചു കൈത്തറി തൊഴിലാളി മരിച്ചു. കല്യാശേരി കോലത്തുവയൽ വീവേഴ്സ് സൊസൈറ്റിയിലെ തൊഴിലാളി പി. ദേവപ്രിയൻ (ദാസൻ- 74) ആണു മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം. റോഡരികിലൂടെ നടക്കുന്പോഴാണു ബൈക്കിടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.പരിക്ക് ഗുരുതരമായതിനെത്തുടർന്നു മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കമ്പനിയിലെ ഐഐടിയുസി യൂണിറ്റ് സെക്രട്ടറിയും പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനുമാണ്. നല്ല പാചക വിദഗ്ധൻ കൂടിയാണ്. ഭാര്യ: കാർത്ത്യായനി. മക്കൾ: സുമ, ബിന്ദു, മിത്രൻ. മരുമക്കൾ: സത്യൻ, ബാബു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കല്യാശേരി പൊതുശ്മശാനത്തിൽ.