എസ് എസ് എഫ് പാനൂർ ഡിവിഷൻ സാഹിത്യോത്സവിനു കുരാറയിൽ തുടക്കമായി

പാനൂർ : കൂരാറയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് പാനൂർ ഡിവിഷൻ സാഹിത്യോത്സവിനു ഇന്ന് തുടക്കം. വൈകു 4 മണിക്ക് കടേപ്രം സിയാറത്തിനു നൗഷാദ് സഖാഫി കൂരാറ നേതൃത്വം നൽകി. തുടർന്ന് കൂരാറ ഗ്രാമത്തിന്റെ പൈതൃകം കൂരാറ വായനശാല തത്സമയം വരയ്ക്കുന്ന “കൂരാറയെ വരക്കുന്നു” സൗഹൃദ ചായ നടന്നു. രാത്രിയിൽ മർഹൂം അബ്ദു ലത്തീഫ് സഅദി പഴശ്ശി അനുസ്മരണ പ്രാർത്ഥന സമ്മേളനത്തിന് സയ്യിദ് മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകി. സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ പ്രഭാഷണം നടത്തി. സയ്യിദ് ഇസ്മായിൽ ഹാദി തങ്ങൾ, സയ്യിദ് എസ് ബി എം തങ്ങൾ, ഇബ്രാഹിം സഅദി, ഫസ്ലുദ്ധീൻ സഖാഫി കല്ലറക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
വെള്ളിയാഴ്ച സ്നേഹം സമ്മേളനം, സാഹിത്യോത്സവ് ഉദ്ഘാടന സമ്മേളനം തുടങ്ങിയവയും ശനിയാഴ്ച 130ഓളം മത്സര ഇനങ്ങളിലായി ഏഴു സെക്ടറിൽ നിന്ന് 500ഓളം വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും നടക്കും.