തപാൽ സ്വകാര്യവത്കരണത്തിനെതിരെ തപാൽ ജീവനക്കാരുടെ വാഹന ജാഥ തുടങ്ങി.

പയ്യന്നൂർ: തപാൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 10 ന് നടക്കുന്ന ദേശീയ തപാൽ പണിമുടക്കിന്റെ മുന്നോടിയായി എൻ.എഫ്.പി.ഇ. – എഫ്.എൻ.പി.ഒ തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ജില്ലാതല പര്യടനം പയ്യന്നൂരിൽ നിന്നും ആരംഭിച്ചു.മുൻ എം.എൽ.എ. ടി.വി.രാജേഷ്,ജാഥാ ലീഡർമാരായ എ.പി.സുജികുമാർ, വി.പി ചന്ദ്ര പ്രകാശ് എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഐ.എൻടി.യു.സി. നേതാവ് എ.പി.നാരായണൻ അധ്യക്ഷത വഹിച്ചു.സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ,ജില്ലാ കൺവീനർ എ.പി.സുജികുമാർ,ജില്ലാ ചെയർമാൻ,വി. പി.ചന്ദ്ര പ്രകാശ്,കെ.ഉണ്ണികൃഷ്ണൻ,അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,ബി.പി.രമേശൻ,പി.കെ.ഹരിദാസ്,കെ.ഷിജു,ഇ.മനോജ് കുമാർ,കെ.വി.വേണുഗോപാലൻ,കെ.വി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.ജാഥ വെള്ളിയാഴ്ച ജില്ലയിൽ പര്യടനം നടത്തി വൈകീട്ട് 5 മണിക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: