ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാനുഷികപരമായ സമീപനമാവണം: ഡോ. പി മുഹമ്മദലി


|||||||||| ജാമിഅഃ ഹംദർദ് കണ്ണൂർ ക്യാംപസിൽ നിന്നും 632 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു ||||||||||
കണ്ണൂർ: ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജാതി-മത ചിന്തകൾക്കതീതമായ മാനുഷികപരമായ സമീപനമാവണമെന്ന് ഒമാന്‍ നാഷണൽ യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഡോ. പി മുഹമ്മദലി പ്രസ്താവിച്ചു. പുതിയ തലമുറ സ്വന്തം കഴിവുകളിൽ വിശ്വസിച്ചു വ്യക്തിത്വം രൂപപ്പെടുത്തി ഉണർന്ന് പ്രവൃത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ജാമിഅഃ ഹംദര്‍ദ് സർവ്വകലാശാലാ കണ്ണൂർ ക്യാംപസിന്റെ രണ്ടാം കോണ്‍വോക്കേഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജാമിഅഃ ഹംദര്‍ദ് കണ്ണൂർ ക്യാംപസ്, ഇ അഹമ്മദ് നോളജ് സിറ്റി ക്യാംപസ്-1 എന്നു പുനർനാമകരണം ചെയ്തു. ജാമിഅഃ ഹംദര്‍ദ് സർവ്വകലാശാലാ രജിസ്ട്രാർ സയ്യിദ് സൗദ് അക്തറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ കോഴ്സുകളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗോള്‍ഡ് മെഡൽ വിതരണവും ബിരുദ പഠനം പൂർത്തിയാക്കിയ 607 വിദ്യാര്‍ത്ഥികൾക്കും ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ 25 വിദ്യാര്‍ത്ഥി കൾക്കും ജാമിഅ ഹംദര്‍ദ് വൈസ് ചാന്‍സലർ ഡോ. മുഹമ്മദ് അഫ്ഷർ ആലം ചടങ്ങിൽ വെച്ച് ബിരുദദാനം നിർവ്വഹിച്ചു. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ പ്രസിഡന്റ് അഹമ്മദ് റയീസ് പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ ക്യാംപസ് ഡയറക്ടര്‍ ഡോ. ടി.പി മമ്മൂട്ടി സ്വാഗതവും, കണ്ണുര്‍ ക്യാംപസ് നോഡല്‍ ഓഫീസര്‍ ഡോ. സലീന ബഷീര്‍ നന്ദിയും പറഞ്ഞു.