മദ്യ-മയക്കുമരുന്ന് കടത്ത്; ആഗസ്റ്റ് അഞ്ച് മുതല്‍ എക്സൈസിന്റെ തീവ്രയജ്ഞ പരിശോധനകണ്ണൂർ: എക്സൈസ് വകുപ്പ് ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാന്‍ തീവ്രയജ്ഞ പരിശോധനകള്‍ നടത്തും. ആഗസ്റ്റ് അഞ്ചു മുതല്‍ 12 വരെയാണ് പരിശോധന.
കണ്ണൂര്‍ അസി. എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ആഗസ്റ്റ് 5 മുതല്‍ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ തുടര്‍ നടപടി ഉടന്‍ സ്വീകരിക്കും. ജില്ലയിലെ താലൂക്ക് പരിധികളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ ആഗസ്റ്റ് 5 മുതല്‍ പ്രവര്‍ത്തിക്കും. ഇതില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവര്‍ ഉണ്ടാകും. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തും. ജില്ലയിലെ 12 റെയിഞ്ചുകളിലും രണ്ടുവീതം പ്രിവന്റിവ് ഓഫിസര്‍/സിവില്‍ എക്സൈസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്റലിജന്‍സ് ടീമിനെ നിയോഗിച്ച് വിവര ശേഖരണം നടത്തി നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വ്യാജമദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം വ്യാപകമാകുന്നതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും നടത്തുന്നുണ്ട്.
മണ്ഡലം/താലൂക്ക്/പഞ്ചായത്ത് തലത്തില്‍ ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ജനപ്രതിനിധികളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും കുടുംബശ്രീ അംഗങ്ങളില്‍ നിന്നും മറ്റും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് നടപടി സ്വീകരിക്കും. അതിര്‍ത്തിപ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും. പൊലിസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്സ് കണ്‍ട്രോള്‍, കര്‍ണ്ണാടക എക്സൈസ്/പോലീസ് തുടങ്ങിയവയുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. വലിയ അളവിലുള്ള മദ്യം/മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. വിവരങ്ങള്‍ നല്‍കുന്നവരുടെ ഫോണ്‍ നമ്പറുകള്‍  രഹസ്യമായി സൂക്ഷിക്കും. പരാതികളും വിവരങ്ങളും താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാം.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കണ്ണൂര്‍ 04972 706698
ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷനാഫീസ്, കണ്ണൂര്‍ 04972 706698
ടോള്‍ ഫീ നമ്പര്‍: 1800 425 6698155358

താലൂക്ക്തല കണ്‍ട്രോള്‍ റൂം, എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍
കണ്ണൂര്‍. 04972 749973
തളിപ്പറമ്പ് 04960 201020
കൂത്തുപറമ്പ് 04902 362103
ഇരിട്ടി 04902 472205

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: