കഞ്ചാവ് യുവാക്കൾ പിടിയിൽ

പരിയാരം. കഞ്ചാവുമായി യുവാവ് പിടിയിൽ .കുറ്റൂർ സ്വദേശി ജോൺസണിനെ (25)യാണ് പരിയാരം എസ്.കെ.വി.സതീശനും സംഘവും പിടികൂടിയത്. പരിയാരം അമ്മാനപ്പാറയിൽ വെച്ചാണ് ബൈക്കിൽ പോകുകയായിരുന്നഇയാൾ പോലീസ് പിടിയിലായത്.

തളിപ്പറമ്പ്: കഞ്ചാവുമായി ചപ്പാരപ്പടവ് നെടുങ്കണ്ടത്തെ പി.ജെ സഞ്ജയ് (26), പരിയാരം കുണ്ടപ്പാറയിലെ വീനാസ് (26) എന്നിവരെ എസ്.ഐ.കെ.കെ.ഗംഗാധരനും സംഘവും പിടികൂടി. കുപ്പം പാലത്തിന് സമീപം വെച്ച് ഇന്നലെ രാത്രിയിലാണ് ഇരുവരും പിടിയിലായത്.

കഞ്ചാവുമായി യുവാവ് പിടിയിൽ.


കൂത്തുപറമ്പ് : കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.മാങ്ങാട്ടിടം സ്വദേശി പി.വി.മൻസീറിനെ (26)യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ബിജു.വി.വി യും സംഘവും പിടികൂടിയത് കൂത്തുപറമ്പ് ടൗണിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽസിവിൽ എക്സൈസ് ഓഫിസർമാരായ ഷാജി അളോക്കൻ, രോഷിത്ത്.പി, പ്രജീഷ് കോട്ടായി, ബിനീഷ്.എ.എം, സുബിൻ.എം, സജേഷ്.സി.കെ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: