വെള്ളക്കെട്ട്് ദുരിതമാകുന്നു

തളിപ്പറമ്പ്: തൃച്ചംബരത്ത് നിന്ന് മുയ്യം വഴി പോകുന്ന എയര്‍പ്പോര്‍ട്ട് ലിങ്ക് റോഡിലെ വെള്ളക്കെട്ട് വ്യാപാരികള്‍ക്ക് ദുരിതമാകുന്നു. അശാസ്ത്രീയ റോഡ് നിര്‍മ്മാണം കാരണമാണ് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്. ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നത് കാരണം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കടകള്‍ക്ക് ഉള്ളിലേക്ക് ചെളി വെള്ളം തെറിക്കുന്ന നിലയാണ്. റോഡ് നവീകരണത്തിന് മുമ്പ് വെള്ളം ഒഴുക്കിപ്പോകാന്‍ റോഡില്‍ തന്നെ സൗകര്യമുണ്ടായിരുന്നു. പ്രവര്‍ത്തി നടക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡിന് കുറുകെ സ്ഥാപിക്കാന്‍ പൈപ്പ് വാങ്ങി നല്‍കാമെന്ന് അറിയിച്ചിട്ടും അത് അവഗണിച്ച് ടാറിംങ് പൂര്‍ത്തിയാക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ മഴയത്തും മഴക്ക് ശേഷം കെട്ടി നില്‍ക്കുന്ന വെള്ളവും തെറിച്ച് ഇവിടെയുള്ള സ്ഥാപനത്തിലെ സാധനങ്ങള്‍ നശിക്കുന്ന നിലയാണ് ഉള്ളത്. കെട്ടിട ഉടമയുടെ ചെലവില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യമുയരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: