കൗമുദി ടീച്ചറുടെ ത്യാഗദീപ്തമായ ഓർമ്മകൾ എക്കാലവും ഓർക്കപ്പെടുമെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്

കൗമുദി ടീച്ചറുടെ ത്യാഗദീപ്തമായ ഓർമ്മകൾ എക്കാലവും ഓർക്കപ്പെടുമെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് .ചെറുപ്പം തൊട്ടേഉള്ള കോൺഗ്രസ് വികാരമാണ് അനശ്വരയായ കൗമുദി ടീച്ചർക്ക് ത്യാഗ പാതതെളിച്ച് നൽകിയത്.സർവ്വസംഘപരിത്യാഗികളാൽ ഉദയം കൊണ്ട കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നവോത്ഥാനം ടീച്ചറെ വല്ലാതെ ആകർഷിച്ചു.ഉച്ച നീചത്വ വേലിക്കെട്ട് തകർത്ത് ഹരിജനം മുഖ്യധാരയിൽ എത്തണമെന്നും അതുവഴി സ്വാതന്ത്ര്യ സമരം കരുത്തുറ്റതായി മാറ്റാനുള്ള കോൺഗ്രസ് പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു ഈ കാലയളവിൽ ഹരിജനപിരിവിനായ് വടകരയിലെത്തിയ ഗാന്ധിജിക്ക് കൗമുദി ടീച്ചർ തന്റെ സ്വർണ്ണമാലയും വളയും ഊരി നൽകിയ മഹത്തായ ചരിത്രം ത്യാഗനിർഭരമാണെന്ന് കാടാച്ചിറ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കടമ്പൂർ മണ്ഡലം പ്രസിഡണ്ട് സി ഒ രാജേഷ് അധ്യക്ഷത വഹിച്ചു.മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസി.പി വി പ്രേമവല്ലി ,എടക്കാട് ബ്ളോക്ക് മെമ്പർ കെ വി ജയരാജൻ, കോൺഗ്രസ് ധർമ്മടം ബ്ളോക്ക് പ്രസി. പുതുക്കുടി ശ്രീധരൻ, യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ആഡൂർ, യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റിജിൻ രാജ്, കോൺഗ്രസ് കടമ്പൂർ മണ്ഡലം ഭാരവാഹികളായ സഗേഷ് കുമാർ, സനൽ കുമാർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: