കണ്ണൂർ കോർപ്പറേഷൻ 2022-23 വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

കണ്ണൂർ കോർപ്പറേഷന്റെ 2022-23 വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
പ്ലാൻ ഫണ്ട് (ജനറൽ), പട്ടികജാതി- പട്ടികവർഗ്ഗ ഫണ്ട്,
മെയിന്റനൻസ് ഗ്രാൻഡ് (റോഡ്- നോൺ റോഡ് ), ധനകാര്യ കമ്മീഷൻ ഗ്രാൻഡ് എന്നിവയോടൊപ്പം ആവശ്യമായ തനതു ഫണ്ടും ഉൾപ്പെടുത്തി തയ്യാറാക്കിയ 160 കോടി 17 ലക്ഷം രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്.

പ്രധാന പദ്ധതികൾ

 1. പുതിയ റോഡുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കുമായി 39 കോടി 40 ലക്ഷം.

2.സ്കൂളുകൾ ആശുപത്രികൾ കൃഷിഭവൻ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾക്കും പശ്ചാത്തലസൗകര്യം ഒരുക്കുന്നതിനും ആയി നാല് കോടി 79 ലക്ഷം രൂപ.

3.അംഗൻവാടികളുടെ കെട്ടിട നിർമ്മാണത്തിന് 75 ലക്ഷം രൂപ .

4.അംഗൻവാടി കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് ഒരു കോടി 75 ലക്ഷം.

5.ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യലും ഒരുകോടി 25 ലക്ഷം.

 1. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 41 ലക്ഷം.
 2. 7.മുതിർന്ന പൗരന്മാർക്ക് കട്ടിൽ ഏഴര ലക്ഷം
 3. ഡയാലിസിസ് രോഗികൾക്ക് ധനസഹായം 50 ലക്ഷം.
 4. 9.ആയുർവേദ ഹോമിയോ അലോപ്പതി ആശുപത്രികൾക്ക് മരുന്നു വാങ്ങുന്നതിന് 75 ലക്ഷം
 5. 10.മിയാവാക്കി വനവൽക്കരണ പദ്ധതി 5 ലക്ഷം

11.ട്രാൻസ്ജെൻഡേഴ്സിന് ശസ്ത്രക്രിയാനന്തര ചികിത്സാധന സഹായം 5 ലക്ഷം.

12.മാരകരോഗം ബാധിച്ചവർക്ക് മരുന്നു വാങ്ങൽ 30 ലക്ഷം.

13.പാലിയേറ്റീവ് കെയർ 38 ലക്ഷം.

 1. ജനകീയ ഹോട്ടൽ 20 ലക്ഷം രൂപ
 2. .വഴിയോര വിശ്രമ കേന്ദ്രം ഒരു കോടി 13 ലക്ഷം രൂപ.
 3. 16.സ്കൂളുകളിലെ നാപ്കിൻ ഇൻസിനേറ്റർ 25 ലക്ഷം.
 4. 17.ജവഹർ സ്റ്റേഡിയം ഗ്രൗണ്ട് നവീകരണം 40 ലക്ഷം.
 5. 18.സ്റ്റേഡിയം കോർണറിൽ ഇന്റർലോക്ക് ചെയ്യലും ഡ്രെയിനേജ് പരിഷ്കരണവും 52 ലക്ഷം.

19.പുതിയ ഭവന നിർമ്മാണത്തിന് 6 കോടി 83 ലക്ഷം രൂപയും ഭവന പുനരുദ്ധാരണത്തിന്
രണ്ടുകോടി 96 ലക്ഷം രൂപയുടെയും പദ്ധതികൾ അംഗീകരിച്ചിട്ടുണ്ട്.

20.സിറ്റിയിൽ സാംസ്ക്കാരിക നിലയം സ്ഥാപിക്കുന്നതിന് പത്തു ലക്ഷം രൂപ.

 1. സ്കൂളിലേക്കും അംഗൻവാടികൾക്കും ജലശുദ്ധീകരണി
  (Water purifier) സ്ഥാപിക്കുന്നതിന് 30 ലക്ഷം.
 2. തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിന് 5 ലക്ഷം രൂപ.
 3. മാലിന്യ സംസ്കരണത്തിന് വാഹനം വാങ്ങുന്നതിന് 24 ലക്ഷം രൂപ.
 4. നഗര സൗന്ദര്യവൽക്കരണം മൂന്നു കോടി പത്ത് ലക്ഷം.
 5. കക്കാട് പുഴ നവീകരണം രണ്ടാം ഘട്ടം ഒരുകോടി 50 ലക്ഷം രൂപ.
 6. ചേലോറ ലെഗസി വേസ്റ്റ് നീക്കം ചെയ്യൽ 10 കോടി രൂപ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: