പാവപ്പെട്ടവരുടെ ദുരിതമകറ്റാത്ത സർക്കാർ ആണ് ഇടതുപക്ഷമെന്ന് കെ.ടി.സഹദുളള

പയ്യന്നൂർ : പദ്ധതി വിഹിതം വെട്ടി കുറച്ചതിന്റെ പേരിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ വെട്ടി കുറക്കുക വഴി പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണ്ണമാവുക
യാണെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി. സഹദുള്ള പറഞ്ഞു
പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നുർ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായന്നു
അദ്ദേഹം
യു.ഡി.എഫ് ചെയർമാൻ പിലാക്കൽ അശോകൻ അധ്യക്ഷത വഹിച്ചു. .കെ.പി.സി.സി. മെമ്പർ എം.നാരായണൻ കുട്ടി,ഡി സി.സി. സെക്രട്ടറി എ.പി.നാരായണൻ ,എം.കെ.രാജൻ നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ , അഡ്വ: ഡി.കെ.ഗോപിനാഥ് വി.സി.നാരായണൻ
സി. രത്നാകരൻ . കെ വി.കൃഷ്ണൻ , വി.പി.സുഭാഷ്, വി.കെ. പി.ഇസ്മയിൽ . എസ്.എ.ഷുക്കുർ ഷാജി, എം. പ്രദിപ് കുമാർ , എ. രൂപേഷ്, അത്തായി പത്മിനി, ഇ.പി. ശ്യാമള എന്നിവർ സംസാരിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി പയ്യന്നൂർ ടൗണിൽ പ്രകടനവും നടന്നു